മദ്യനയത്തിൽ മുഖ്യമന്ത്രി നിലപാട് മാറ്റുന്നു; യുഡിഎഫ് സർക്കാരിനെതിരെ എം.ബി. രാജേഷ്
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എക്സൈസ് മന്ത്രിയുമായ എം.ബി. രാജേഷ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസമായിട്ടും പുതിയ മദ്യനയം പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഡ്രൈ ഡേ ഒഴിവാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന വാർത്തകളും ടൂറിസം മന്ത്രിയുടെ അഭിമുഖവും ഇതിന് തെളിവാണെന്ന് എം.ബി. രാജേഷ് പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കി പ്രത്യേക അനുമതിയില്ലാതെ വിവിധ പരിപാടികൾക്കും ഇവന്റുകൾക്കും മദ്യം നൽകാനുള്ള സ്വാതന്ത്ര്യം അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. […]
Read more