Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി, നിയമനടപടിക്ക് 17കാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ട് ഓൺലൈനിലൂടെ വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതര വൃക്കരോഗം. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. 1.25 ശതമാനം മെർക്കുറിയാണ് ക്രീമിൽ കണ്ടെത്തിയത്. സംഭവത്തിൽ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.

മുഖക്കുരുവും കരുവാളിപ്പും മാറി 15 ദിവസത്തിനുള്ളിൽ മുഖകാന്തി വർധിക്കുമെന്നായിരുന്നു കമ്പനിയുടെ പരസ്യവാഗ്ദാനം. ഇൻസ്റ്റാഗ്രാമിലെ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് പെൺകുട്ടി ക്രീം ഓർഡർ ചെയ്തത്. നൈറ്റ് ക്രീമായി ഉപയോഗിച്ചുതുടങ്ങിയ ഉൽപ്പന്നത്തിന്റെ ആദ്യ ബോട്ടിൽ ഫലപ്രദമാണെന്ന് തോന്നിയതോടെ ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകൾ ഉപയോഗിച്ചു.

എന്നാൽ തുടർന്നാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. വിശദമായ പരിശോധനയിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തുകയായിരുന്നു. മെർക്കുറി വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യാം.

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കമ്പനിയെ അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നിയമനടപടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് കുടുംബം. ഇതിന്റെ ഭാഗമായാണ് ക്രീം കമ്പനിയുടെ പേര് നിലവിൽ പരസ്യപ്പെടുത്താത്തത്.മലപ്പുറം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ട് ഓൺലൈനിലൂടെ വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ 17കാരിക്ക് ഗുരുതര വൃക്കരോഗം. ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. 1.25 ശതമാനം മെർക്കുറിയാണ് ക്രീമിൽ കണ്ടെത്തിയത്. സംഭവത്തിൽ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൺകുട്ടിയുടെ കുടുംബം.

മുഖക്കുരുവും കരുവാളിപ്പും മാറി 15 ദിവസത്തിനുള്ളിൽ മുഖകാന്തി വർധിക്കുമെന്നായിരുന്നു കമ്പനിയുടെ പരസ്യവാഗ്ദാനം. ഇൻസ്റ്റാഗ്രാമിലെ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ കണ്ടാണ് പെൺകുട്ടി ക്രീം ഓർഡർ ചെയ്തത്. നൈറ്റ് ക്രീമായി ഉപയോഗിച്ചുതുടങ്ങിയ ഉൽപ്പന്നത്തിന്റെ ആദ്യ ബോട്ടിൽ ഫലപ്രദമാണെന്ന് തോന്നിയതോടെ ഒരു വർഷത്തിനിടെ മൂന്ന് ബോട്ടിലുകൾ ഉപയോഗിച്ചു.

എന്നാൽ തുടർന്നാണ് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. വിശദമായ പരിശോധനയിൽ പെൺകുട്ടിയുടെ രക്തത്തിലും ശരീരത്തിലും അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തുകയായിരുന്നു. മെർക്കുറി വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യാം.

ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കമ്പനിയെ അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നിയമനടപടികൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് കുടുംബം. ഇതിന്റെ ഭാഗമായാണ് ക്രീം കമ്പനിയുടെ പേര് നിലവിൽ പരസ്യപ്പെടുത്താത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix