Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു; പവന് 360 രൂപയുടെ ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപ കുറഞ്ഞ് 91,720 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,524 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വില കുറയാൻ കാരണം. ഇന്നലെ 3,546 ഡോളറായിരുന്നു രാജ്യാന്തര വില. ഇന്ന് രാവിലെ കേരളത്തിൽ വില നിശ്ചയിച്ചത് 3,539.30 ഡോളർ അടിസ്ഥാനമാക്കിയാണ്.

അമേരിക്കയിൽ പലിശനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് സ്വർണവിലയെ ബാധിക്കുന്നത്. ഇതോടെ ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും മൂല്യം ഉയർന്നു. ഡോളറിലും ബോണ്ടുകളിലുമുള്ള നിക്ഷേപം കൂടുതൽ ആകർഷകമായതോടെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിന്റെ ആവശ്യകത കുറഞ്ഞു. വെള്ളിവിലയിലും ഇതിന്റെ പ്രതിഫലനമുണ്ടായി. അതേസമയം, വില കുറയുന്നത് സ്വർണം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്നും ഇത് വിപണിയിൽ വീണ്ടും വില ഉയരാൻ കാരണമാകാമെന്നുമാണ് വിലയിരുത്തൽ.

രാജ്യാന്തര സ്വർണവില ഭാവിയിൽ തിരിച്ചുകയറുമെന്നാണ് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. 2027 അവസാനത്തോടെ ഔൺസിന് 4,650 ഡോളറിലെത്താമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില വീണ്ടും ഒരു ലക്ഷം രൂപ കടന്നേക്കും.

ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 9,330 രൂപയായി. അതേസമയം, രാജ്യാന്തര വിപണിയിൽ വെള്ളിവില 7.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 40.99 ഡോളറിലെത്തി. എന്നാൽ കേരളത്തിൽ വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 175 രൂപയാണ് വില.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix