പത്മജ വേണുഗോപാൽ ബിജെപി വിടുന്നു? കോൺഗ്രസിലേക്കുള്ള മടക്കത്തിന് നീക്കമെന്ന് സൂചന
കൊച്ചി: ബിജെപി വിട്ട് പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ബിജെപി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളും അർഹമായ പരിഗണനയും നേതൃസ്ഥാനങ്ങളും ലഭിക്കാത്തതുമാണ് പാർട്ടി വിടാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നതുമായി ബന്ധപ്പെട്ട് ചില പ്രമുഖരുമായി പത്മജ ചർച്ചകൾ നടത്തിയതായും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ഔദ്യോഗിക ചർച്ചകളിലേക്ക് കടന്നിട്ടില്ല. 2024 മാർച്ചിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപിയിലെത്തിയ ശേഷം 2025 മാർച്ചിൽ ദേശീയ […]
Read more