ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലൻ ഷാ) ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി വിദേശ സന്ദർശനമാണിത്. നവംബർ 22, 23 തീയതികളിലാണ് സന്ദർശനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ബാലൻ ഷാ ഇന്ത്യയിലെത്തുന്നത്. സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നവംബർ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകളും നടക്കും.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള വ്യാപാരബന്ധം, ഊർജ സഹകരണം, ഗതാഗതം, അടിസ്ഥാനസൗകര്യ വികസനം, വ്യോമഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രധാനമാകും. പ്രളയബാധിത പ്രദേശങ്ങളുടെ പുനർനിർമാണത്തിനുള്ള സഹായവും ചർച്ചയായേക്കും.വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളും സന്ദർശനത്തിന്റെ ഭാഗമായി കൈമാറും.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്.


