Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊങ്കാലയ്ക്ക് മൺകലത്തിന് പകരം ഇരുമ്പ് അടുപ്പോ? മേയറെ അനുകൂലിച്ച് മല്ലിക സുകുമാരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല സമർപ്പണത്തിന് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന മേയർ വി.വി.രാജേഷിന്റെ നിർദേശത്തെ അനുകൂലിച്ച് നടി മല്ലിക സുകുമാരൻ. ഇക്കുറി പൊങ്കാലയ്ക്ക് 2000 അടുപ്പുകൾ സംഭാവന നൽകാൻ തയാറാണെന്ന് മല്ലിക അറിയിച്ചതായി മേയർ വി.വി.രാജേഷ് അറിയിച്ചു. ഇത്തരത്തിൽ സംഭാവന വഴി പരമാവധി അടുപ്പുകൾ സ്വരൂപിച്ച് മാറ്റത്തിന് തുടക്കമിടാനാണ് തീരുമാനമെന്ന് മേയർ അറിയിച്ചു. ഇരുമ്പ് അടുപ്പ് ഉപയോഗം സ്വാഗതം ചെയ്യുന്നതായി ആറ്റുകാൽ പൊങ്കാല ഉത്സവ അവലോകന യോഗത്തിൽ ശുചിത്വ മിഷൻ പ്രതിനിധിയും അറിയിച്ചു.?എന്നാൽ ചുടുകട്ടയും മൺകലവും ഉപയോഗിച്ച് പൊങ്കാല സമർപ്പിക്കുന്നതാണ് ആചാരമെന്നും മേയറുടെ നിർദേശം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാലയ്ക്കു ചുടുകട്ടകൾക്കു പകരം ഇരുമ്പിൽ തീർത്ത അടുപ്പ് ഉപയോഗിക്കണമെന്ന മേയർ വി.വി.രാജേഷിന്റെ നിർദേശത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പൊങ്കാല സമർപ്പണത്തിനു ശേഷം ചുടുകട്ടകൾ നീക്കം ചെയ്യാനുള്ള അധ്വാനവും ചെലവും കണക്കാക്കുമ്പോൾ ഇരുമ്പുകൊണ്ട് നിർമിക്കുന്ന അടുപ്പുകൾ മലിനീകരണം കുറയ്ക്കുമെന്നും പുനഃരുപയോഗിക്കാമെന്നുമാണ് മേയറുടെ വാദം.
പൊങ്കാല സമർപ്പണത്തിനു ശേഷം ഭക്തർ ഉപയോഗിക്കുന്ന ചുടുകട്ടകൾ കോർപറേഷൻ ശേഖരിക്കുകയും അവ ലൈഫ് പദ്ധതി പ്രകാരം വീട് നിർമിക്കുന്നവർക്കു സൗജന്യമായി വിതരണം ചെയ്യുന്നതുമാണ് രീതി. വി.കെ.പ്രശാന്ത് മേയർ ആയിരിക്കെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ലൈഫ് പദ്ധതി ഗുണഭോക്താക്കളായ നൂറോളം പേർക്ക് ചുടുകട്ടകൾ വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ തവണ ചുടുകട്ടകൾ നീക്കുന്നതിനും ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നതിനും 12 ലക്ഷം രൂപ ചെലവായെന്നും ചുടുകട്ടകൾ ശേഖരിക്കാൻ രണ്ടു ദിവസത്തിലേറെ സമയമെടുത്തെന്നും മേയർ പറഞ്ഞു.

ചുടുകട്ടകൾ പൊടിഞ്ഞുണ്ടാകുന്ന പൊടി ശല്യം ഒഴിവാക്കുന്നതിന് ഇരുമ്പ് അടുപ്പുകൾ പ്രോത്സാഹിപ്പിക്കണം. ഉപയോഗ ശേഷം റസിഡന്റ്സ് അസോസിയേഷനുകളോ കോർപറേഷനോ ശേഖരിച്ച് അടുത്ത തവണ ഉപയോഗിക്കാനായി സൂക്ഷിക്കാമെന്നും മേയർ നിർദേശിച്ചു. ഇക്കാര്യം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മേയർ പറഞ്ഞു. 3 ചുടുകട്ടകളാണ് സാധാരണ ഒരു അടുപ്പ് ഒരുക്കാൻ ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ പൊങ്കാലയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ 10 രൂപയ്ക്കാണ് ചുടുകട്ടകൾ വിൽപന നടത്തിയത്.
പൊങ്കാലയ്ക്ക് തലേ ദിവസവും അന്നും 3 ചുടുകട്ടകൾക്കു നൂറു രൂപ വരെ ഈടാക്കി. ഇരുമ്പിൽ അടുപ്പ് നിർമിക്കാൻ 100 മുതൽ 150 രൂപ വരെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇത്തവണ ലക്ഷക്കണക്കിന് അടുപ്പുകളും ലഭ്യമാക്കുന്നതും ഉപയോഗശേഷം ഇവ സൂക്ഷിക്കുന്നതു സംബന്ധിച്ച് ധാരണയില്ലാത്തതും മേയറുടെ നിർദേശം നടപ്പാക്കാൻ വെല്ലുവിളിയാകുമെന്നാണ് കണക്കുകൂട്ടൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix