Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈ ഭക്ഷണം കഴിച്ചാൽ ആയുസിൽ നിന്ന് 36 മിനിറ്റ് കുറയും! പഠനം പറയുന്നത് ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രു തവണ കഴിക്കുമ്പോൾ നിങ്ങളുടെ ആയുസിന്റെ 36 മിനിറ്റ് എടുക്കുന്ന ഒരു ഭക്ഷണമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അമേരിക്കയിലെ പ്രശസ്തമായ മിഷിഗൺ സർവകലാശാല നടത്തിയ ഒരു സുപ്രധാന പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. പഠനറിപ്പോർട്ട് പ്രകാരം, ഒരു ബീഫ് ഹോട്ട് ഡോഗ് കഴിക്കുമ്പോൾ ഒരാളുടെ ആരോഗ്യകരമായ ജീവിതത്തിൽ നിന്ന് കൃത്യം 36 മിനിറ്റാണ് നഷ്ടമാകുന്നത്. അതായത്, ഹോട്ട് ഡോഗ് പോലെയുള്ള സംസ്കരിച്ച മാംസാഹാരങ്ങൾ ആരോഗ്യത്തിന് അത്രത്തോളം ഹാനികരമാണെന്നാണ് പഠനം പറയുന്നത്.

ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള സോഡിയം, ട്രാൻസ് ഫാറ്റ്, മറ്റ് രാസവസ്തുക്കൾ എന്നിവയാണ് ഇതിന് കാരണമാകുന്നത്. സംസ്കരിച്ച മാംസാഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുൾപ്പെടെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. അയ്യായിരത്തി എണ്ണൂറിലധികം ഭക്ഷണസാധനങ്ങളെ സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടാണ് മിഷിഗൺ സർവകലാശാലയിലെ ഗവേഷകർ ഈ പഠനം തയ്യാറാക്കിയത്.

ഗവേഷകർ ഇവിടെ കണക്കാക്കിയത് ‘ഹെൽത്തി ലൈഫ് എക്സ്പെക്റ്റൻസി’ അഥവാ ‘ആരോഗ്യകരമായ ജീവിതദൈർഘ്യം’ ആണ്. അതായത്, യാതൊരു രോഗങ്ങളുമില്ലാതെ, പൂർണ ആരോഗ്യത്തോടെ നിങ്ങൾക്ക് എത്ര കാലം ജീവിക്കാൻ സാധിക്കും എന്നാണ് അവർ പരിശോധിച്ചത്. അവിടെയാണ് ഹോട്ഡോ​ഗ് വില്ലനാകുന്നത്.

Advertisement
WhiteswanTV Footer