Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഴക്കാലത്ത് വയറിന് പണികിട്ടാതെ നോക്കാം; ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രോഗ്യകാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധ ആവശ്യമുള്ള സമയമാണ് മഴക്കാലം. ബാക്ടീരിയ, വൈറസുകൾ, ഫംഗസ് ഇവയെല്ലാം വർധിക്കുന്ന സമയമാണിത്. ഈർപ്പം, കെട്ടിക്കിടക്കുന്ന വെള്ളം, താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഇവയെല്ലാം ദഹനക്കേട്, അണുബാധകൾ, ഭക്ഷ്യമലിനീകരണം ഇവയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതിനായി മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം.

മഴക്കാലത്ത് സ്ട്രീറ്റ് ഫുഡുകൾ അത്ര നല്ലതല്ല. തെരുവോര ഭക്ഷണശാലയിലെ ഭക്ഷണങ്ങൾ മഴക്കാലത്ത് മലിനമാകാൻ സാധ്യത കൂടുതലാണ്. വൃത്തിയില്ലാത്ത വെള്ളത്തിൽ തയാറാകുന്നതു കൊണ്ടും ഭക്ഷണം ശരിയായി കൈകാര്യം ചെയ്യാത്തതു കൊണ്ടും ഈർപ്പമടിക്കുന്നതു കൊണ്ടും ഭക്ഷണം മലിനമാകും. തുറന്ന അന്തരീക്ഷത്തിൽ തയാറാക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളിൽ ബാക്ടീരിയ പെരുകുകയും ഇത് വയറ്റിലെ അണുബാധകൾക്കും വയറിളക്കം, ഭക്ഷ്യവിഷബാധ ഇവയ്ക്കും കാരണമാകും.

മഴക്കാലത്ത് ചീര, ലെറ്റ്യൂസ്, കാബേജ് തുടങ്ങിയ ഇലക്കറികളിൽ ഈർപ്പവും അഴുക്കും പ്രാണികളും പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ഉപയോ​ഗിക്കുകയാണെങ്കിൽ അവ നന്നായി കഴുകിയശേഷം പാചകം ചെയ്യാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഇലക്കറികൾ പച്ചയ്ക്ക് കഴിക്കാതെ വേവിച്ചു മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

മഴക്കാലത്ത് ഈർപ്പം കൂടുതലായി അന്തരീക്ഷത്തിലുണ്ടാവുമെന്നതിനാൽ കടൽ വിഭവങ്ങൾ കഴിക്കുമ്പോഴും ശ്രദ്ധിക്കണം, പ്രത്യേകിച്ച് വൃത്തി കുറഞ്ഞ രീതിയിൽ ഇവ കൈകാര്യം ചെയ്യുന്ന ഇടങ്ങളിൽ നിന്ന് കഴിക്കുന്നത് ഒഴിവാക്കുക.

എണ്ണ കൂടുതലുള്ള ഭക്ഷണങ്ങൾ ദഹനം സാവധാനത്തിലാക്കും. വയറു കമ്പിക്കൽ (Bloating), അസിഡിറ്റി, അസ്വസ്ഥത ഇവയുണ്ടാകും. മഴക്കാലത്ത് ഫിസിക്കൽ ആക്റ്റിവിറ്റികൾ ഇല്ലാത്തതും ദഹനം സാവധാനത്തിലാക്കും എന്നതിനാൽ ഇവയും കുറയ്ക്കാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer