Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KSEB

മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കില്ല; കെഎസ്ഇബി നടപടി നിർത്തിവെക്കാൻ നിർദ്ദേശം

തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കാനുള്ള നടപടി താൽക്കാലികമായി നിർത്തിവെച്ചു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. കാലാവധി കഴിഞ്ഞതിനെ തുടർന്ന് പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനിടെ പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം കമ്പനി ഉദ്യോഗസ്ഥർ തടഞ്ഞ സംഭവവും ഉണ്ടായി. തുടർന്ന് പൊലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കൽ നടപടികൾക്ക് ഒരുങ്ങിയിരിക്കെയാണ് പുതിയ നിർദേശം വന്നത്. പദ്ധതി ഏറ്റെടുക്കൽ സംബന്ധിച്ച് പഠനം നടത്തുന്ന ഉപസമിതി റിപ്പോർട്ട് വരുന്നതിന് മുൻപ് നടപടികൾ സ്വീകരിക്കരുതെന്നാണ് […]
Read more

വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസം; ഉപഭോഗം കുറഞ്ഞതോടെ ലോഡ് ഷെഡ്ഡിംഗ് ഒഴിവായി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ നേരിയ ആശ്വാസം. വൈദ്യുതി ഉപഭോഗം കുറയുകയും കാലാവസ്ഥയിൽ ഉണ്ടായ മാറ്റം മൂലം ചൂട് കുറഞ്ഞതും കെഎസ്ഇബിക്ക് ആശ്വാസമായി. ഇന്നലെ വൈദ്യുതി നിയന്ത്രണം ആവശ്യമില്ലാതിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചിരുന്നു. പ്രകൃതിയുടെ പ്രതികൂല സാഹചര്യം മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കിയിരുന്നു. വിതരണ–പ്രസരണ ശൃംഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനായാണ് നടപടിയെന്നാണ് കെഎസ്ഇബി […]
Read more

ലോഡ് ഷെഡിങ്ങിനെ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു; ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി

കൊച്ചി: ലോഡ് ഷെഡ്ഡിംഗിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് പരാതി നൽകിയത്. ആലുവ സർക്കിൾ ഇൻസ്പെക്ടർക്കാണ് ബോർഡ് അധികൃതർ കത്ത് നൽകിയിരിക്കുന്നത്. കറന്റ് മുടങ്ങുന്നതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെ, വൈദ്യുതി പ്രതിസന്ധി അധിക നാൾ […]
Read more

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം

കണ്ണൂർ: വൈദ്യുതാഘാതത്തെ തുടർന്ന് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ. രാജൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. പൊന്ന്യം പറാംകുന്നിലെ 110 കെ.വി. സബ്‌സ്റ്റേഷനടുത്തുള്ള വൈദ്യുതത്തൂണിൽ തീ കണ്ട നാട്ടുകാർ സബ്‌സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ രാജേഷ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. രാജൻ അദ്ദേഹത്തോടൊപ്പം സഹായിയായി എത്തിയിരുന്നു. പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ ലൈനിനടുത്തുള്ള എർത്ത് കമ്പി അറിയാതെ സ്പർശിക്കുകയായിരുന്നു. ഇതോടെ ശക്തമായ വൈദ്യുതാഘാതമേറ്റു […]
Read more

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15–30 മിനിറ്റ് ലോഡ് ഷെഡിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ പദ്ധതിയുടെ ഭാഗമായി 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണ സമയങ്ങൾ എസ്എംഎസ് വഴി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന നിലയിലാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം പരമാവധി വർധിപ്പിക്കുകയും പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്തുകൊണ്ട് വിതരണം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. വൈദ്യുതി ആവശ്യകത ഉയർന്നതോടെ പ്രസരണ-വിതരണ ശൃംഖലകൾക്ക് വലിയ സമ്മർദ്ദമുണ്ടായി. […]
Read more

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; പുറത്ത് നിന്ന് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്‍ഇബിക്ക് അനുമതി നൽകിയിരിക്കുകയാണ് റെഗുലേറ്ററി കമ്മീഷൻ. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം. വൈദ്യുതി വില യൂണിറ്റിന് 10 രൂപയിൽ താഴെ ആയിരിക്കണം. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം. കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ് നടന്നുവരുന്നതിനിടെയാണ് ആശ്വാസകരമായ ഈ നടപടി. കഴിഞ്ഞ 18 […]
Read more

വൈകുന്നേരും 6നും രാത്രി 11നും ഇടയില്‍ ഉപയോഗം കുറച്ച് സഹകരിക്കണം; ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ഇബി. ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപയോഗം എത്തിയിരുന്നു. വൈകുന്നേരം ആറിനും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. പലയിടത്തും കറന്റ് പോകുന്നതിനാല്‍ സംഘര്‍ഷങ്ങളുമുണ്ടാകുന്നുണ്ട്. KSEBയുടെ അറിയിപ്പ്: പ്രിയ ഉപഭോക്താക്കളെ രാത്രികാലകളില്‍ ഉണ്ടാകുന്ന അപ്രഖ്യാപിത ലോഡ് നിയന്ത്രണം സെക്ഷന്‍ ഓഫീസുകളില്‍ പൊതു ജനങ്ങളും ജീവനക്കാരും തമ്മില്‍ വലിയ […]
Read more

ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപയോഗം റെക്കോഡിട്ടു; കെഎസ്ഇബി

തിരുവനന്തപുരം: വേനൽച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ഏപ്രിൽ 18-ന് പീക്ക് സമയ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരം 6 മുതൽ 10 വരെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ടായി ഉയർന്നു. കൂടാതെ, ഏപ്രിൽ 23-ന് രാത്രി 10.30-ഓടെ ഒരു മിനിറ്റ് നേരം ആവശ്യകത 6195 മെഗാവാട്ട് വരെ എത്തി. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാൾ വളരെ കൂടുതലായ വൈദ്യുതി ആവശ്യകതയാണെന്നതാണ്. ആഭ്യന്തര ഉത്പാദനം പരമാവധി വർധിപ്പിച്ചും […]
Read more

പകൽ വൈദ്യുതി പാഴാകുന്നു; കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷൻറെ വിമർശനം

തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത കൈകാര്യം ചെയ്യുന്നതിനുള്ള കെഎസ്ഇബിയുടെ ഒരുക്കങ്ങളെ വിമർശിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതികൾ നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിൽ പകൽ അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കാൻ കഴിയുമായിരുന്നെന്ന് കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു. പകൽ സമയത്ത് സോളാർ ഉൽപാദനം കൂടുന്നതിനാൽ കെഎസ്ഇബിക്ക് ഉപയോഗിക്കാൻ കഴിയാത്തതിനാൽ ദിവസം 60 ലക്ഷം മുതൽ ഒരുകോടി യൂണിറ്റ് വരെ വൈദ്യുതി സറണ്ടർ ചെയ്യേണ്ടിവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നും […]
Read more

ചൂടിനൊപ്പം ഇരുട്ടടി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ്, വലഞ്ഞ് ജനം

തിരുവനവന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഇത്. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുന്‍പുതന്നെ വടക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു. […]
Read more
Advertisement
WhiteswanTV Footer