Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ വിമാനയാത്ര; യാത്രാച്ചെലവ് ആരാണ് വഹിച്ചതെന്നതിൽ അവ്യക്തത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ വിമാനയാത്രയുമായി ബന്ധപ്പെട്ട് യാത്രാച്ചെലവ് ആരാണ് വഹിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വിഷയത്തിൽ ബുധനാഴ്ച മാത്രമേ വിശദീകരണം നൽകാനാകൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.

ഹെലികോപ്ടർ യാത്രയുടെ ചെലവ് വഹിച്ച വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. സർക്കാരുമായുള്ള ഹെലികോപ്ടർ കരാർ പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചിപ്സൺ ഏവിയേഷനോടാണ് യാത്രാച്ചെലവ് സംബന്ധിച്ച് ഉടമയായ കേളചന്ദ്ര തുക ആവശ്യപ്പെട്ടതെന്നാണ് വിവരം.

കേളചന്ദ്ര കമ്പനി ചിപ്സൺ ഏവിയേഷനോട് ജിഎസ്ടി ഉൾപ്പെടെ 19.88 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഈ തുക ചിപ്സൺ നൽകിയോ നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റാരെങ്കിലും തുക നൽകുമോ എന്നതിലും വിവരമില്ല. സംഭവത്തിൽ കേളചന്ദ്രയും ചിപ്സൺ ഏവിയേഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. യാത്രാച്ചെലവിന്റെ കാര്യത്തിൽ സുതാര്യത വേണമെന്ന ആവശ്യം കോൺഗ്രസിലെ ചില നേതാക്കൾക്കുമുണ്ട്. വിമാന, വിദേശ, കാർ യാത്രകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മന്ത്രിമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ചപ്പോൾ കെപിസിസി പ്രസിഡന്റ് വിഷയത്തിൽ വ്യക്തമായ പ്രതികരണം നടത്തിയില്ല. മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നുള്ള വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix