Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അബുദാബി ഹോട്ടലിലെ കൂട്ടത്തല്ല്; എട്ട് പേരുടെ തടവുശിക്ഷ ഒഴിവാക്കി, പിഴ ചുമത്തി കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: ഹോട്ടലിലുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട എട്ട് പേരുടെ തടവുശിക്ഷ അബുദാബി കോടതി ഒഴിവാക്കി. പകരം ഓരോരുത്തർക്കും 1.5 ലക്ഷം ദിർഹം വീതം പിഴ ചുമത്തി. കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് കരാറിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇതോടെ എട്ട് പേരെയും മോചിപ്പിക്കാൻ ഉത്തരവിട്ടു. ഹോട്ടലിൽ പരസ്യമായി സംഘർഷമുണ്ടാക്കുക, പൊതുസമാധാനം തകർക്കുക, സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

അബുദാബിയിൽ നടന്ന ഗുസ്തി മത്സരത്തിന് മുന്നോടിയായി പ്രമുഖ താരങ്ങളുടെയും സംഘത്തിന്റെയും സാന്നിധ്യത്തിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഈ മാസം 12നാണ് സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെയും അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix