തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിലായി. ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പേട്ട പൊലീസ് ഇയാളെ പിടികൂടിയത്. സ്വകാര്യ ആശുപത്രിക്കെതിരെ വ്യാജവാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് പരാതി. ആശുപത്രി അധികൃതർ വിവരം പേട്ട പൊലീസിനെ അറിയിച്ചിരുന്നു.
തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങുന്നതിനിടെ പൊലീസ് സുഹൈലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്. കൊച്ചിയിൽ ഗുണ്ടകളെ സംഘടിപ്പിച്ച് തൂഫാൻ യോഗം നടത്തിയതും ഇയാളാണെന്നാണ് റിപ്പോർട്ട്.


