Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രി ഇനി മാധ്യമങ്ങളെ കാണുക ബുധനാഴ്ച്ച മാത്രം; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ഇനി മാധ്യമങ്ങളെ കാണുക ബുധനാഴ്ച്ച മാത്രം. അല്ലാതെ മാധ്യമങ്ങളോടു പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് സി.എം ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി എത്തുന്നിടത്തെല്ലാം മാധ്യമങ്ങൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

മന്ത്രി സഭായോഗത്തിനുശേഷം എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. എന്തെങ്കിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച ശേഷം പ്രതികരണം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടികളിൽ മാധ്യമപ്രവർത്തകർ എത്തുകയും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഈ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് വലിയ വാർത്തയാകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുഖ്യമന്ത്രിക്ക് ചുറ്റും ആള് കൂടുന്നത് നിയന്ത്രിക്കാൻ സുരക്ഷ കൂട്ടുകയാണ്. പൊതുപരിപാടികളിലെത്തുന്ന മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്റലിജൻസിന്റെ കണ്ടെത്തലിനു പിന്നാലെയാണ് തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix