Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യൂട്യൂബർ തൊപ്പിക്ക് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യൂട്യൂബ് ലൈവിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാദിന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം അനുവദിച്ചത്.

വീഡിയോയിൽ പരാതിക്കാരിയെ നേരിട്ട് ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കമില്ലെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ജൂൺ 10ന് നിഹാദിന്റെ യൂട്യൂബ് ചാനലിൽ ഏകദേശം നാല് മണിക്കൂർ നീണ്ട ലൈവിനിടെ മഞ്ചേരി സ്വദേശിനിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് മഞ്ചേരി പൊലീസ് നിഹാദിനെതിരെ കേസെടുത്തത്.

മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് നിഹാദ് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ ശനിയാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത് തുടങ്ങിയവയാണ് ജാമ്യത്തിലെ മറ്റ് വ്യവസ്ഥകൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix