Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നിതീഷ് കുമാറിന്റെ സഖ്യമാറ്റം; സോണിയ ഗാന്ധിയും ദിഗ്‌വിജയ് സിങ്ങും തമ്മിൽ വാക്കുതർക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധിയും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും തമ്മിൽ നിതീഷ് കുമാറിന്റെ ഇന്ത്യാ സഖ്യം വിടുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസമുണ്ടായതായി റിപ്പോർട്ട്. 2024ൽ നിതീഷ് കുമാർ സഖ്യം വിട്ടതിനെക്കുറിച്ചായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതർക്കമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിൽനിന്ന് പോകാൻ അനുവദിക്കരുതായിരുന്നെന്നും അദ്ദേഹത്തെ സഖ്യത്തിൽ നിലനിർത്താൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടിയിരുന്നെന്നും ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. നിതീഷ് സഖ്യത്തിൽ തുടർന്നിരുന്നെങ്കിൽ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമായേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

എന്നാൽ നിതീഷ് കുമാർ എപ്പോഴും പ്രതിപക്ഷ സഖ്യത്തിൽനിന്ന് പുറത്തുപോകാനുള്ള വഴികൾ തേടിയിരുന്നെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്. നിതീഷ് സഖ്യം വിടുന്നത് തടയാൻ കഴിയുമായിരുന്നില്ലെന്നും, അദ്ദേഹം നേരത്തെ തന്നെ സഖ്യത്തിൽനിന്ന് പുറത്തുപോകാനുള്ള നീക്കങ്ങൾ നടത്തിയിരുന്നെന്നും സോണിയ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. നിതീഷിനെ ബിജെപി നിയന്ത്രിച്ചിരുന്നുവെന്നും സോണിയ ആരോപിച്ചതായി റിപ്പോർട്ട് പറയുന്നു.

2024 ജനുവരിയിലാണ് നിതീഷ് കുമാർ ബിഹാറിലെ മഹാഗഢ്ബന്ധൻ സഖ്യത്തിൽനിന്ന് പുറത്തുപോയത്. തുടർന്ന് ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഇന്ത്യാ സഖ്യത്തിന്റെ യോഗം ഇന്ന് ചേരാനിരിക്കെയാണ് തിങ്കളാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധിയും ദിഗ്‌വിജയ് സിങ്ങും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതായി റിപ്പോർട്ട് പുറത്തുവന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix