കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിലവിലെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെട്ടിടത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനേക്കാൾ പുതിയ കെട്ടിടം നിർമ്മിക്കുന്നതാണ് ചെലവ് കുറവെന്നാണ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റിലെ ശുചിമുറികൾ ചോർന്നൊലിക്കുന്നതായും കെട്ടിടത്തിൽ വ്യാപകമായ തകരാറുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുകളിലെ നിലയിലെ ശുചിമുറിയിൽ വെള്ളം ഉപയോഗിച്ചാൽ താഴത്തെ നിലയിലും ചോർച്ച അനുഭവപ്പെടുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും ഇത്രയും തകരാറുകൾ ഉണ്ടായതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും മുഖ്യമന്ത്രി ചോദിച്ചു.




