Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇറ്റാനഗർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളിലാണ് നിയമം ദീർഘിപ്പിച്ചത്. നിലവിലെ ക്രമസമാധാന സാഹചര്യം വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻകൂട്ടി പിൻവലിച്ചില്ലെങ്കിൽ ഒക്ടോബർ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്ക് കൂടി നിയമം പ്രാബല്യത്തിൽ തുടരും.

മണിപ്പുരിൽ അഞ്ച് ജില്ലകളിലെ 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴികെയുള്ള സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ അശാന്ത പ്രദേശമായി പ്രഖ്യാപിച്ച ഉത്തരവാണ് നീട്ടിയത്.

നാഗാലാൻഡിൽ ദിമാപൂർ, നിയുലാൻഡ്, ചുമൗകെഡിമ, മോൺ, കിഫൈർ, നോക്ലാക്, ഫെക്, പെരെൻ, മേലുരി എന്നീ ഒൻപത് ജില്ലകളിലാണ് അഫ്‌സ്പ തുടരുക. അരുണാചൽ പ്രദേശിലെ വടക്കുകിഴക്കൻ അതിർത്തി മേഖലയിലെ ചില നിർദ്ദിഷ്ട പ്രദേശങ്ങളിലും നിയമം നീട്ടിയിട്ടുണ്ട്.

1958ലെ അഫ്‌സ്പ നിയമപ്രകാരം സായുധ സേനകൾക്ക് തിരച്ചിൽ നടത്താനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും ഉൾപ്പെടെ പ്രത്യേക അധികാരങ്ങൾ ലഭിക്കും. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നിയമത്തിന്റെ കാലാവധി വീണ്ടും നീട്ടിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix