തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാനത്തെ വയോജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രത്യേക റോഡ് സേഫ്റ്റി പദ്ധതി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.












