Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

AI എന്ന പേര് മാറ്റാൻ ട്രംപ്; ഇനി സൂപ്പർ ഇന്റലിജൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: എഐ എന്ന പേര് സ്വയം മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മനുഷ്യന്റെ ബുദ്ധിശക്തിയെ വെല്ലുന്ന സാങ്കേതികവിദ്യ’യായ ‘ആർടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന പദം മാറ്റണമെന്ന നിർദ്ദേശമാണ് ട്രംപ് മുന്നോട്ട് വെച്ചത്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ ഈ സാങ്കേതികവിദ്യയെ ‘സൂപ്പർ ഇന്റലിജൻസ്’ (Super Intelligence – SI) എന്ന് മാത്രമായിരിക്കും വിളിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ആർടിഫിഷ്യൽ’ (കൃത്രിമം) എന്ന വാക്ക് ഈ സാങ്കേതികവിദ്യ വ്യാജമാണെന്ന തെറ്റായ ധാരണ ഉണ്ടാക്കുന്നുവെന്നാണ് ഇതിന് കാരണമായി ട്രംപ് പറയുന്നത്. ലോകരാഷ്ട്രങ്ങളും ഈ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഐ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ നയതന്ത്ര ചര്‍ച്ചകളിലും അതിനൊപ്പം മുന്നേറാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആധിപത്യം നേടുന്നവര്‍ക്കാണ് വിജയമെന്നും ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എഐക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോടും അദ്ദേഹം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ ഹോര്‍മൂസ് കടലിടുക്കിന് ട്രംപ് സ്‌ട്രെയിറ്റ് എന്ന പേര് നല്‍കാമെന്ന നിര്‍ദേശവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix