Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വന്ദേ ഭാരതം ആദ്യ സീസണിന് സമാപനം: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് നിക്ഷേപമുൾപ്പെടെ 50 കോടി രൂപയുടെ ഓഫറുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഗൗതം അദാനിയുടെ രാജ്യവ്യാപക സംരംഭകത്വ പ്രോത്സാഹന പദ്ധതിയായ ‘വന്ദേ ഭാരത’ത്തിന്റെ ആദ്യ സീസൺ സെപ്റ്റംബർ 19-ന് ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു. ഗുജറാത്തിൽ നിന്നുള്ള കൺസ്ട്രക്ഷൻ-ടെക്നോളജി സ്റ്റാർട്ടപ്പായ ‘മൈകോബ്’ പദ്ധതിയുടെ ഓവറോൾ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെത്തിയ 10 സ്റ്റാർട്ടപ്പുകൾക്കായി ആകെ 1.95 കോടി രൂപയുടെ സമ്മാനത്തുകയാണ് വിതരണം ചെയ്തത്.

പത്ത് എപ്പിസോഡുകളിലായി നടന്ന പരിപാടിയിൽ 54 ഫൈനലിസ്റ്റുകളാണ് നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചത്. ഇതിൽ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട 44 സ്റ്റാർട്ടപ്പുകൾക്ക് മൂലധനം, മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ്, പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി അവസരങ്ങൾ, ‘വന്ദേ വിങ്സ്’ പിന്തുണ തുടങ്ങി വിവിധ രൂപത്തിലുള്ള അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചു.

സീസണിലുടനീളം 12 സ്റ്റാർട്ടപ്പുകൾക്കായി ആകെ 50 കോടി രൂപയുടെ സാമ്പത്തിക വാഗ്ദാനങ്ങളാണ് മെന്റർമാർ നൽകിയത്. ഇതിൽ മൈകോബിന് ലഭിച്ച 30 കോടി രൂപയുടെ സാമ്പത്തിക വാഗ്ദാനമാണ് ഏറ്റവും ശ്രദ്ധേയം. ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി, റെനി കോസ്മെറ്റിക്സ് സ്ഥാപകൻ അശുതോഷ് വലാനി എന്നിവർ ചേർന്ന് 110 കോടി രൂപ പ്രീ-മണി വാല്യുവേഷൻ കണക്കാക്കിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റ സ്റ്റാർട്ടപ്പ് നിക്ഷേപമാണിത്. ഇതിനുപുറമെ 19 സ്റ്റാർട്ടപ്പുകൾക്ക് പരിപാടിയുടെ പ്രത്യേക അംഗീകാരമായ ‘വന്ദേ വിങ്സ്’ പുരസ്കാരം ലഭിച്ചു. ഒറ്റത്തവണ ധനസഹായത്തിനപ്പുറം ദീർഘകാല പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫൈനലിസ്റ്റുകൾക്ക് മെന്റർഷിപ്പും നെറ്റ്‌വർക്കിങ് അവസരങ്ങളും ഒരുക്കിയത്.

ഗ്രാൻഡ് ഫിനാലെയിൽ അഞ്ച് ഓവറോൾ റാങ്കുകളിലും അഞ്ച് പ്രത്യേക കാറ്റഗറികളിലുമായി ആകെ 1.95 കോടി രൂപയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച സ്റ്റാർട്ടപ്പായി തിരഞ്ഞെടുക്കപ്പെട്ട മൈകോബിന് 50 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ ഭൗമ്യ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 30 ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാരായ ആംബിയേറ്റർ പ്രൈവറ്റ് ലിമിറ്റഡ് 25 ലക്ഷം രൂപയും സ്വന്തമാക്കി. നാലാം സ്ഥാനത്തുള്ള ജെൻറോബോട്ടിക് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് 20 ലക്ഷം രൂപയും അഞ്ചാം സ്ഥാനം നേടിയ സ്പേസ്ഫീൽഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് 15 ലക്ഷം രൂപയും ലഭിച്ചു.

ഇതിനുപുറമെ മറ്റ് പ്രത്യേക വിഭാഗങ്ങളിൽ മികവ് പുലർത്തിയ അഞ്ച് സ്റ്റാർട്ടപ്പുകൾക്ക് 11 ലക്ഷം രൂപ വീതം സമ്മാനമായി നൽകി. ഭിന്നശേഷി ശാക്തീകരണ വിഭാഗത്തിൽ കൈതേകി ഇന്നൊവേഷൻസ്, ഫ്രീഡം വീൽസ് മൊബിലിറ്റി സൊല്യൂഷൻസ് എന്നിവരും, വനിതാ സംരംഭകത്വ വിഭാഗത്തിൽ ഹംബിൾ ബീയും (ബസ്സ്‌വർത്തി വെഞ്ചേഴ്‌സ്), സുസ്ഥിര വികസന വിഭാഗത്തിൽ എക്സ്ലീപ്പ് കെയറും, ഗ്രാമീണ മേഖലയിൽ ഫ്രോണ്ടിയർ മാർക്കറ്റ്സ് കൺസൾട്ടിംഗുമാണ് ഈ പ്രത്യേക പുരസ്കാരങ്ങൾ നേടിയത്.

ഭിന്നശേഷി ശാക്തീകരണം, വനിതാ സംരംഭകത്വം, സുസ്ഥിരത, ഗ്രാമീണ ഉപജീവനം എന്നീ മേഖലകളിൽ മികച്ച സ്വാധീനം ചെലുത്തിയ സ്റ്റാർട്ടപ്പുകൾക്കാണ് റാങ്കിങ്ങിന് പുറമെ പ്രത്യേക കാറ്റഗറി പുരസ്കാരങ്ങൾ നൽകി ആദരിച്ചത്.

വന്ദേ ഭാരതം എന്നത് ഒരു വിജയിയെ മാത്രം കണ്ടെത്താനുള്ള പദ്ധതിയായിരുന്നില്ലെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. വൻകിട നഗരങ്ങളിൽ മാത്രമല്ല, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കുന്നവർ നമുക്കിടയിലുണ്ടെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. പത്ത് എപ്പിസോഡുകളിലായി 54 സംരംഭകരിലൂടെ അത് നമ്മൾ കണ്ടു. മൈകോബിന്റെ വിജയവും ഈ സീസണിൽ ലഭിച്ച 50 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും ഒരു തുടക്കം മാത്രമാണ്, ഈ വേദിയിൽ നിന്ന ഓരോ സ്ഥാപകരും, അവർക്ക് നിക്ഷേപം ലഭിച്ചാലും ഇല്ലെങ്കിലും, ഇന്ത്യ തങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്നും പിന്തുണയ്ക്കാൻ തയ്യാറാണെന്നുമുള്ള ബോധ്യത്തോടെ മടങ്ങണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix