Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

വീര്യം കുറഞ്ഞ് UDF, ഡബിൾ വീര്യത്തോടെ വിവാദങ്ങൾ; ഹൈക്കമാൻഡ് ഇടപെടുന്നു, വിഡി സതീശനിത് അ​ഗ്നിപരീക്ഷ

സർക്കാർ എന്ത് തൊട്ടാലും വിവാദമാകുന്ന പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തും. മന്ത്രിസഭയിലെ എതിര്‍പ്പുകളെ മറികടന്ന്, വിവാദ തീരുമാനങ്ങളില്‍ നിയമസഭയില്‍ പിന്തുണ നേടിയ മുഖ്യമന്ത്രി വി ഡി സതീശന്‍, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആദ്യത്തെ രാഷ്ട്രീയ പരീക്ഷണം നേരിടാന്‍ ഒരുങ്ങുകയാണ്. നിയമസഭയിലേത് പോലെയാകില്ല പാർട്ടിയേയും ഹൈക്കമാൻഡിനേയും പറഞ്ഞ് മനസിലാക്കാനുള്ള ബുദ്ധിമുട്ടെന്ന് സതീശനും […]
Read more

INTUC വേദിയിൽ മുഖ്യമന്ത്രി എത്തിയില്ല; ഉദ്ഘാടനമില്ലാതെ സമ്മേളനം പിരിഞ്ഞു

തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വിഡി സതീശൻ എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി അവസാനിപ്പിച്ചു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ പ്രതീക്ഷകൾ, തൊഴിലാളി തരംഗം’ എന്ന സംസ്ഥാനതല സമ്മേളനമാണ് മുഖ്യാതിഥിയുടെ അഭാവം മൂലം അധ്യക്ഷ പ്രസംഗം പോലും നടത്താനാകാതെ സംഘാടകർക്ക് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്. വേദിയിലേക്ക് മുഖ്യമന്ത്രിയെയും ചന്ദ്രശേഖരനെയും മാത്രം ആനയിക്കാനായി പ്രത്യേക ചുവന്ന പരവതാനി വരെ സംഘാടകർ ഒരുക്കിയിരുന്നു. നിയമസഭയിലെ ബജറ്റ് ചർച്ചയും മറുപടി പ്രസംഗവും നീണ്ടുപോയതിനാലാണ് […]
Read more

കടന്നാക്രമണം, സങ്കീർണമായ കണക്കുകൾ, മുന്നണിയെ പിണക്കാതെ സമവായം… മദ്യനികുതിയിൽ മുഖ്യമന്ത്രിയുടെ പല മുഖങ്ങൾ

വീര്യംകുറഞ്ഞ മദ്യത്തിൽ ആരോപണങ്ങൾക്ക് ഇപ്പോഴും നല്ല വീര്യം തന്നെ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ആരോപണങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി നൽകിയിരുന്നു. എന്നാൽ ഒരു പ്രശ്നം മാത്രം, പറഞ്ഞ കണക്കുകളിൽ പകുതിയും ആർക്കും മനസിലായില്ല..! തന്റെ സ്വതസിദ്ധമായ ശൈലിയിൽ, കണക്കുകളും ആരോപണങ്ങളും പരസ്പരം കൂട്ടിക്കുഴച്ച് പ്രതിപക്ഷത്തെ പോലും കൺഫ്യൂഷനാക്കി, അവിടേയും ഇവിടേയും തൊടാതെയുള്ള ഒരു പ്രത്യേക തരം വിശദീകരണമായിരുന്നു വിഡി സതീശന്റേത്. മദ്യം വിൽക്കുന്നതിന് മുന്നോടിയായി നികുതി ഏർപ്പെടുത്തിയതിൽ പിന്നാക്കംപോകാതെയും എന്നാൽ, സ്വന്തം പാർട്ടിയിലും മുന്നണിയിലും സമവായത്തിന് […]
Read more

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം

തിരുവനന്തപുരം: ഒടുവിൽ മുഖ്യമന്ത്രി വിഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് താമസം മാറുക. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി കാരണം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് താമസം മാറിയിരുന്നില്ല. കഴിഞ്ഞ മേയ് 18 നാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിനു മുന്‍പ് മേയ് 11 ന് പിണറായി വിജയന്‍ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടിലേക്കാണ് മാറിയത്. വന്‍ തുക ചെലവഴിച്ച് ക്ലിഫ് […]
Read more

ലഹരി മാഫിയയെ തുരത്താൻ ദക്ഷിണേന്ത്യ; അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ലഹരിമരുന്ന് കെണിയിൽ നിന്ന് മുക്തമാക്കുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകൾ ഇല്ലാതാക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താൻ നീക്കം. ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രി വി ഡി സതീശൻ കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്ഠിതമായ നിയമനടപടികൾ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്ന […]
Read more

നിങ്ങളുടെ ജില്ലയും അഡ്രസും മാറും! മലയാളികളുടെ ജീവിതത്തെ മാറ്റിമറിക്കും; പുതിയ ജില്ലകൾ വരുന്നതിന്റെ സാമ്പത്തിക-രാഷ്ട്രീയ വശങ്ങൾ

ഇത്തവണത്തെ ബജറ്റിന് പിന്നാലെ കേരളമാകെ ഉയരുന്ന ചർച്ചകളിലൊന്നാണ് പുതിയ ജില്ലകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ. സംസ്ഥാനത്ത് പുതിയ ജില്ലകളും, താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി. ഡി സതീശൻ ബജറ്റിനിടെ പറഞ്ഞത്. ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് കേരളത്തിന്റെ സാമ്പത്തിക ഭൂമികയിൽ ചെലുത്താൻ പോകുന്ന മാറ്റങ്ങൾ ചില്ലറയായിരിക്കില്ല. കുറച്ച് കാലമായി പുകഞ്ഞ് നിന്നിരുന്ന ജില്ലാ വിഭജന വിഷയം കഴിഞ്ഞയിടെ വീണ്ടും സജീവമായിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകൾ പുനക്രമീകരിക്കണമെന്ന […]
Read more

മുഖ്യമന്ത്രി സമയം തന്നില്ല’; വിമർശനവുമായി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി മുഖ്യമന്ത്രിയുടെ “കാലുപിടിക്കാൻ” പോകില്ലെന്നും, ആവശ്യങ്ങൾ ഉന്നയിക്കാൻ ആരുടെയും പിന്നാലെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നാണ് ആരോപണം. പെരുന്നയിൽ ചേർന്ന എൻഎസ്എസിന്റെ വാർഷിക ബജറ്റ് യോഗത്തിൽ സംസാരിക്കവെയാണ് സുകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ […]
Read more

ബജറ്റിൽ സ്പീക്കറെ അടക്കം ചിരിപ്പിച്ച പ്രഖ്യാപനം; മലയാളി മറക്കുമോ കോട്ടയത്തെ ആകാശപ്പാത !

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായ രസകരമായ ചിരിയാണ് ഇപ്പോൾ ചർച്ച. ബജറ്റ് വായന പുരോഗമിക്കുമ്പോൾ സഭ മുഴുവൻ ഗൗരവത്തോടെ ഇരിക്കുകയാണ്. ഓരോ പ്രഖ്യാപനം കഴിയുമ്പോഴും ഭരണപക്ഷ എംഎൽഎമാർ കയ്യടിക്കുകയും ഡസ്കിൽ തട്ടി പ്രോത്സാഹനം അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ കോട്ടയത്തെ സ്കൈ വാക്കിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതോടെ സഭയിലെ ഗൗരവം അയഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർ പ്രഖ്യാപനം കേട്ട് ചിരിക്കുകയായിരുന്നു. 2015 ഡിസംബറിൽ യുഡിഎഫിന്റെ ഭരണക്കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരംഭിച്ചതാണ് […]
Read more

സലിം കുമാറിന് ആദരം; ഒരു കോടിയുടെ സ്മാരക പ്രഖ്യാപനം

സലിം കുമാറിന് സ്മാരകം; ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സ്മരണകൾ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സ്മാരകം നിർമിക്കും. ഇതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കലാരംഗത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളും മലയാളികളുടെ ഹൃദയത്തിൽ അദ്ദേഹം നേടിയ സ്ഥാനവും പരിഗണിച്ചാണ് സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. സലിം കുമാറിന്റെ കലാജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും എറണാകുളം ജില്ലയിൽ അദേഹത്തിന്റെ സ്മാരകം ഒരുക്കുകയെന്ന് മുഖ്യമന്ത്രി […]
Read more

വേറെ വഴിയില്ലെന്ന് മുഖ്യമന്ത്രി, ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ശിവൻകുട്ടി, വെട്ടിലാക്കി കത്തും; നുണപറയുന്നത് സതീശനോ?

‌പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വാക്പോരുകളും വീണ്ടും ചുട് പിടിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള പഠനത്തിനായി നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോ​ഗിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചതോടെയാണ് വിഷയം വീണ്ടും കത്തുന്നത്. പൊതുവിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് സമിതിയുടെ അധ്യക്ഷൻ. ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ട മറ്റ് മന്ത്രിമാർ. ഉപസമിതി രൂപീകരിച്ച കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയിൽ തുടരാൻ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix