Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

വരുമാനത്തിന് പുതിയ വഴികൾ വേണം, സാധാരണക്കാരെ ചേർത്ത് നിർത്തണം; ആദ്യ ബജറ്റിന് വെല്ലുവിളികളേറെ

യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് തന്നെയാണ് സർക്കാരിന്റെ നയപ്രഖ്യാപനത്തിലും വ്യക്തമാക്കുന്നത്. എല്ലാം വളരെ വിശാലമായതും ജനകീയമായതും കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടുള്ളതുമായ ദീർഘവീക്ഷണം നിറഞ്ഞ പദ്ധതികൾ തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ ഈ സർക്കാരിന് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്. ഖജനാവ് പൂച്ച പെറ്റ് കിടക്കുന്നതല്ല എന്ന് തെളിഞ്ഞെങ്കിലും അത്ര സമ്പന്നവുമല്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടേ തീരു. അങ്ങനെ നോക്കുമ്പോൾ ഈ പ്രഖ്യാപനങ്ങളിൽ എന്തിനൊക്കെ മുൻഗണന നൽകുമെന്നും എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനു ശേഷം ‘ചോർന്ന’ 20,000 കോടി രൂപ‌ […]
Read more

സതീശന്‍ ആദ്യമായിട്ട് പറയുന്നതല്ലേ, ഉടനെ ഫോണെടുത്ത് കുത്തി മോദി; ചോദ്യങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തനിക്ക് മുന്‍പുള്ള മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ എനിക്ക് മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയന്‍ രണ്ട് തവണ കണ്ടിട്ടുണ്ട്. ഞാന്‍ ആദ്യമായാണ് മോദിയെ നേരില്‍ കാണുന്നത്. ഞാന്‍ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടന്‍ റെയ്ഡ് ചെയ്യണം. മോദി അപ്പോള്‍ […]
Read more

കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം; മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. തുറമുഖങ്ങളെയും കണ്ടെയ്‌നര്‍ ടെര്‍മിനലുകളെയും ഏകോപിപ്പിച്ചുള്ള വലിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. അതോടൊപ്പം, കേരളത്തെ സൗത്ത് എഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ആധുനികവത്കരിക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന്റെ താല്‍പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ കൈക്കൊള്ളും. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. നിര്‍മിത ബുദ്ധിക്ക് പ്രത്യേക […]
Read more

ജൂൺ 19ലെ ബജറ്റിൽ സർക്കാർ ജീവനക്കാരെ കാത്ത് വിസ്മയമുണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരോട് കാണിച്ചത് ക്രൂരതയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അതൊന്നും മറക്കില്ലെന്നും അന്യായം ചെയ്തയിടത്തൊക്കെ ഈ സര്‍ക്കാര്‍ ന്യായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അറിയിക്കണം. ജൂണ്‍ 19ന് നടക്കുന്ന ബജറ്റിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിസ്മയമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. ഒരു പുതിയ കേരളമുണ്ടാക്കണം. കേരള സെക്രട്ടറിയേറ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സെക്രട്ടറിയേറ്റാക്കി […]
Read more

സജന്യ യാത്ര, ആര്‍ത്തവ അവധി, പ്ലസ് വണ്‍ സീറ്റ്…. കേന്ദ്രത്തെ പിണക്കാതെ, ജനത്തെ മറക്കാതെ ആദ്യ നയപ്രഖ്യാപനം

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. അതും പുതിയ സർക്കാർ-​ഗവർണർ ആദ്യ പോരിന് തിരികൊളുത്തിക്കൊണ്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ കൈപൊള്ളിയ വന്ദേമാതരം ഇത്തവണ മുഴുവൻ ആലപിച്ചില്ല. അതും ലോക്ഭവന്റെ കർശന നിർദേശം ലംഘിച്ചുകൊണ്ട്. ഈ വിഷയം വരും ദിവസങ്ങളിൽ കത്തുമെന്നുറപ്പ്. കഴിഞ്ഞ ഇടത് സർക്കാർ കാലയളവുകളിൽ തെരുവിലേക്ക് വരെയെത്തിയ ​ഗവർണർ-സർക്കാർ പോരിന്റെ പുതിയ അധ്യായം ഇവിടെ തുടങ്ങുകയാണോ എന്ന് കണ്ടറിയാം. പക്ഷേ കേന്ദ്രത്തെ അധികം പ്രകോപിപ്പിക്കുന്നില്ല എന്നതിനർത്ഥം കേന്ദ്ര […]
Read more

പിണറായി വിജയന്റെ വീട്ടിലെ ED റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് നടക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു തിരിച്ച് വരുമ്പോഴും മാധ്യമങ്ങളോട് മുഖംതിരിച്ച് പോവുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
Read more

ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: ഗുരുവായൂരില്‍ തന്റെ ദര്‍ശനം കാരണം മറ്റു ഭക്തര്‍ക്ക് ദര്‍ശനം സാധിച്ചില്ല എന്ന വാര്‍ത്ത കള്ളക്കഥയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അങ്ങനെയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ല. തന്റെ കൂടെ ആകെ നാലുപേര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത് തെറ്റായ വാര്‍ത്തയാണ്. ഞായറാഴ്ച വിഐപി ദര്‍ശനം ഇല്ല. ആദ്യമായിട്ടല്ലല്ലോ ഒരു മുഖ്യമന്ത്രി ഗുരുവായൂര്‍ ദര്‍ശനത്തിന് പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ കൂടെ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒരാള്‍ അവിടത്തെ ആള്‍ […]
Read more

പിള്ളേര് മോഡിഫൈ ചെയ്തോട്ടെ എന്ന് സതീശൻ, എങ്ങനെ വേണമെന്നറിയാതെ MVD; അറിയാം നിയമക്കുരുക്കുകൾ

നമ്മുടെ മുഖ്യമന്ത്രി വിഡി സതീശനെ പൂക്കി സിഎം ആക്കിയ ആ എക്സ്പ്രഷനും ചിരിയും ഓർമയില്ലേ? എന്നാൽ എന്ത് ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ ആ പ്രതികരണം എന്ന് അറിയാമോ? ആ ചോദ്യത്തിന് പിന്നിൽ മാധ്യമപ്രവർത്തകർ ആരും ആയിരുന്നില്ല. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ഒരു ജെൻ സീ യുവാവിന്റെ ചോദ്യമാണ് വിഡി സതീശനെ പൂക്കിയാക്കിയത്. ഇനി ആ ചോദ്യം വന്ന വഴിയും അതിന്റെ പശ്ചാത്തലവും നമുക്ക് നോക്കാം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിഡി സതീശൻ ഒരു വാ​ഗ്ദാനം നൽകിയിരുന്നു. യുഡിഎഫ് […]
Read more

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ; നിയമസഭയിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയിലും മേനോൻ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് […]
Read more

മുഖ്യമന്ത്രിയായപ്പോൾ ‘മേനോൻ’ ആയ സതീശൻ; അനുകൂലിച്ചും എതിർത്തും രണ്ട് തട്ടിലായി കോൺ​ഗ്രസ് പ്രവർത്തകരും

മന്ത്രിസഭയോ കോൺ​ഗ്രസിലെ തമ്മിലടിയോ എല്ലാമായിരുന്നു കുറച്ച് ദിവസങ്ങളായി നിറഞ്ഞു നിന്നിരുന്ന വിവാദങ്ങൾ. എന്നാൽ അവയെല്ലാം ഒന്നടങ്ങിയപ്പോൾ തലപൊക്കിയിരിക്കുന്നത് പുതിയൊരു വിവാദമാണ്, അതും മുഖ്യമന്ത്രി വിഡി സതീശന്റെ പേരിനെ ചൊല്ലി. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ‘മേനോൻ’ എന്ന് പേരിനൊപ്പം ചേർത്തതിനെ എതിർത്തും അനുകൂലിച്ചും കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ചർച്ചയാകുന്നത്. ജിന്റോ ജോൺ ആണ് ആദ്യം ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയത്. പിന്നാലെ വി ആർ അനൂപും വി ഡി സതീശനെ വിമർശിച്ചു. വിഷയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix