Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

മുഖ്യമന്ത്രിക്ക് വാസവന്റെ കാര്‍, പിണറായിയുടെ കറുത്ത കാര്‍ ആര്‍ക്കുമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കടക്കം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്കാർക്കും പുതിയ വാഹനങ്ങൾ തൽക്കാലമില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണു മന്ത്രിമാർക്കു നൽകുക. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ നിലവിലെ മന്ത്രിമാരിൽ ആർക്കും തൽക്കാലം നൽകുന്നില്ല. ഈ കാർ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയനു തന്നെ നൽകുമോയെന്നും തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി വി.ഡി.സതീശനു ലഭിക്കുക വി.എൻ വാസവൻ ഉപയോഗിച്ചിരുന്ന കാർ ആണ്. കഴിഞ്ഞ സർക്കാർ ഏറ്റവും ഒടുവിൽ വാങ്ങിയതായിരുന്നു ഇത്. മറ്റു മന്ത്രിമാർക്കുള്ള കാറുകളും […]
Read more

കേരളത്തിലെ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്താന്‍ സാധ്യതയില്ല

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുത്തേക്കില്ല. വിജയ് വരുന്നതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുന്‍ഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ അമിതമായ ജനത്തിരക്ക് വലിയ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങില്‍ വിജയ് കൂടി എത്തിയാല്‍ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാനശ്രദ്ധ തിരിയുമെന്നും ആശങ്കയുണ്ട്. പൊതുവെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് […]
Read more

സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വന്ദേമാതരം ചൊല്ലുമോ? പ്രോട്ടോക്കോള്‍ ഇങ്ങനെയാണ്

നാളെ സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും. അതേസമയം വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് കൗതുകകരമായ ഒരു പ്രോട്ടോക്കോള്‍ വിഷയമാണ്. അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ ജോസഫ് വിജയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉണ്ടായ വന്ദേമാതര ആലാപന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ‘വന്ദേമാതരം’ മുഴങ്ങുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ മേഖലയിലെ ചര്‍ച്ചാവിഷയം. തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ അധികാരമേറ്റ ചടങ്ങില്‍ പരമ്പരാഗത ശൈലിക്ക് വിരുദ്ധമായി ‘വന്ദേമാതരമാണ് ആദ്യം ആലപിച്ചത്. […]
Read more

വിഡി സതീശനിഷ്ടം മുന്‍സീറ്റ്, എന്നാല്‍ മുഖ്യമന്ത്രിക്ക് മുന്‍ സീറ്റില്‍ ഇരിക്കാനാവുമോ? നിയമത്തില്‍ ഇങ്ങനെ

കൊച്ചി: കാറിന്റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് വിഡി സതീശന്‍. അങ്ങനെ തന്നെയാണ് പൊതുവെ അദ്ദേഹത്തെ എല്ലാവരും കണ്ടിട്ടുള്ളതും. എന്നാൽ ഇനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് കഴിയുമ്പോൾ അദ്ദേഹം ‘ക്യാപ്റ്റൻ സീറ്റി’ലേക്ക് മാറുമോ? എപ്പോഴും യാത്രയില്‍ മുന്‍സീറ്റുമാത്രം ഉപയോഗിക്കുന്ന വിഡിക്ക് പതിവുതുടരാന്‍ നിയമം അനുവദിക്കുമോ എന്നു പരിശോധിക്കാം. ഔദ്യോഗിക വാഹനത്തിന്റെ മുന്‍സിറ്റില്‍ മുഖ്യമന്ത്രി ഇരിക്കരുതെന്നു നിഷ്‌കര്‍ഷിക്കുന്ന തരത്തിൽ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. എന്നാല്‍, വിവിഐപി സുരക്ഷാ മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന ‘ബ്ലൂ ബുക്കി’ലെ സുരക്ഷാ പ്രോട്ടോകോളുകളുടെ ലംഘനമായിരിക്കും മുന്‍സീറ്റ് […]
Read more

മഞ്ഞുരുകുന്നു; ഞങ്ങൾ കോൺ​ഗ്രസുകാർ, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല; കെസിയും വിഡി യും

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങൾ കോൺ​ഗ്രസുകാർ, ആർക്കെങ്കിലും വേണ്ടി വാശിപിടിക്കുന്നവരല്ല എന്ന് വി ഡി സതീശനും, വിഡി സതീശൻ മന്ത്രിസഭയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് കെസി വേണു​ഗോപാലും പറഞ്ഞു. മന്ത്രിസഭയുടെ പട്ടിക നാളെ ഉച്ചയോടെ ​ഗവർണർക്ക് കൈമാറുമെന്നും അറിയിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാൽ ദില്ലിയിൽ നിന്നും തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടിൽ സന്ദര്‍ശനം […]
Read more

മുസ്‌ലിം ലീഗ് പറഞ്ഞിട്ടാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ല: സജി ചെറിയാൻ

പത്തനംതിട്ട: മുസ്‌ലിം ലീഗ് പറഞ്ഞിട്ടാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ. ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുസ്‌ലിം ലീഗിന് അവരുടേതായ താൽപ്പര്യങ്ങൾ കാണും. എന്തുകൊണ്ടാണ് ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്. മതമൗലികവാദികൾ ലീഗിലും ബിജെപിയിലുമുണ്ടെന്നും അദ്ദേഹം […]
Read more

സതീശൻ മന്ത്രിസഭയുടെ പ്രഖ്യാപനം ഇന്ന്; സത്യപ്രതിജ്ഞ ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും

തിരുവനന്തപുരം:കേരളത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന്റെ ഭാഗമായി വി.ഡി സതീശൻ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും പേരുകൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഘടക കക്ഷികളുമായുള്ള ഏറ്റവും നിർണ്ണായകമായ ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. മന്ത്രിമാരുടെ എണ്ണവും അവർക്ക് നൽകേണ്ട വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെ ഫോണിൽ വിളിച്ച് […]
Read more

VD സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ്ക്ക് ഔദ്യോഗിക ക്ഷണം

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് ക്ഷണം. ചീഫ് സെക്രട്ടറി എ ജയതിലകാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും ക്ഷണിച്ചിട്ടുണ്ട്. അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്. 102 സീറ്റ് നേടി 10 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ എത്തിയത് ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. എഐസിസി നേത്യത്വം ക്ഷണിക്കുന്നതിനൊപ്പം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ചീഫ് സെക്രട്ടറിയുടെ ക്ഷണം. […]
Read more

ലീഗിനെ ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാന്‍, വിദ്വേഷ പ്രചാരണത്തോട് വിട്ടുവീഴ്ചയില്ല; വിഡി സതീശന്‍

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. ഒരു വിദ്വേഷ ക്യാംപെയ്ന്‍ സംസ്ഥാനത്ത് ഉണ്ടാക്കി കേരളത്തില്‍ വിഭജനം ഉണ്ടാക്കാനാണ് ശ്രമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച കക്ഷിയാണ്. കെ കരുണാകരന്റെ കാലം മുതല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. വിജയത്തില്‍ അവര്‍ക്കും പ്രധാന റോളുണ്ടെന്നും സതീശന്‍ പറഞ്ഞു. കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്പേസ് വര്‍ഗീയശക്തികള്‍ കയ്യടക്കും. അതിനെ തടുത്തു […]
Read more

മന്ത്രിസഭാ പ്രവേശനത്തില്‍ മൗനം തുടര്‍ന്ന് ചെന്നിത്തല; രാജി വെക്കുമോ? അടുത്ത നീക്കമെന്ത്?

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തിനു പിന്നാലെ അതൃപ്തി രേഖപ്പെടുത്തി തലസ്ഥാനം വിട്ട രമേശ് ചെന്നിത്തല മടങ്ങിയെത്തി. പതിവായുള്ള ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നാണ് അദ്ദേഹം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കാത്ത് നിന്നിരുന്നു. ഇന്ന് രാവിലെ ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന് ആശംസകള്‍ നേരുന്നുവെന്നും പറഞ്ഞ ചെന്നിത്തല ഇതിനിടയ്ക്ക് താന്‍ രാജി വെക്കുമെന്ന തരത്തില്‍ വരെ ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix