Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സജന്യ യാത്ര, ആര്‍ത്തവ അവധി, പ്ലസ് വണ്‍ സീറ്റ്…. കേന്ദ്രത്തെ പിണക്കാതെ, ജനത്തെ മറക്കാതെ ആദ്യ നയപ്രഖ്യാപനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. അതും പുതിയ സർക്കാർ-​ഗവർണർ ആദ്യ പോരിന് തിരികൊളുത്തിക്കൊണ്ട്. സത്യപ്രതിജ്ഞ ചടങ്ങിൽ കൈപൊള്ളിയ വന്ദേമാതരം ഇത്തവണ മുഴുവൻ ആലപിച്ചില്ല. അതും ലോക്ഭവന്റെ കർശന നിർദേശം ലംഘിച്ചുകൊണ്ട്. ഈ വിഷയം വരും ദിവസങ്ങളിൽ കത്തുമെന്നുറപ്പ്. കഴിഞ്ഞ ഇടത് സർക്കാർ കാലയളവുകളിൽ തെരുവിലേക്ക് വരെയെത്തിയ ​ഗവർണർ-സർക്കാർ പോരിന്റെ പുതിയ അധ്യായം ഇവിടെ തുടങ്ങുകയാണോ എന്ന് കണ്ടറിയാം. പക്ഷേ കേന്ദ്രത്തെ അധികം പ്രകോപിപ്പിക്കുന്നില്ല എന്നതിനർത്ഥം കേന്ദ്ര ഫണ്ടുകൾ പരമാവധി നേടിയെടുക്കുക എന്നത് തന്നെയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ്.

ഇനി നയപ്രഖ്യാപനത്തിലേക്ക് വന്നാൽ, യുഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ് എന്നതിനാൽ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ​ഗവർണർ പറഞ്ഞു.

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരി മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐടി വകുപ്പിന്റെ പേര് മാറ്റി ഐടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റുമെന്നത് ഒരു ശ്രദ്ധേയ മാറ്റമാണ്. കർഷിക മേഖലയുടെ സമ​ഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.

റോഡ് നവീകരണം നടപ്പാക്കും, പൊതു​ഗതാ​ഗതം ആധുനികമാക്കും എന്നിങ്ങനെയാണ് ​ഗതാ​ഗതവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ. വാഹന മോഡിഫിക്കേഷനെ സംബന്ധിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല എന്നത് ശ്രദ്ധേയം. ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോ​ഗിക്കും. റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും, പട്ടയവിതരണം കാര്യക്ഷമമാക്കും, ഭൂ നിയമങ്ങൾ പരിഷ്കരിക്കും, ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും, തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി നടപ്പിലാക്കും എന്നിവയും ശ്രദ്ധേയ പ്രഖ്യാനപങ്ങൾ. അതുപോലെ ഓപ്പറേഷൻ തുഫാനെ സംബന്ധിച്ചും പരാമർശണുണ്ടായി. സീറോ ടോളറൻസ് ടു ഡ്ര​ഗ്സ് എന്നതാകും സർക്കാർ നയം. എക്സൈസ് വകുപ്പിൽ സമ​ഗ്ര പരിഷ്കാരം വരുന്നുണ്ട്. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി ഈ സർക്കാരിന്റെ സ്വപ്നങ്ങളിലൊന്നാണ്.

ഡിമൻഷ്യ ഡേ കെയറുകൾ സ്ഥാപിക്കും, എല്ലാ പൗരന്മാർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കും, എല്ലാവർക്കും ​ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും, ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും എന്നിവയാണ് ജീവിത നിലവാരവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ. പുതുയു​ഗം എന്ന വിഡി സർക്കാരിന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയാണിത്.

സ്ത്രീകൾക്കും വനിതകൾക്കും മികച്ച പരി​ഗണന നൽകുന്നുണ്ട് എന്നതാണ് ആദ്യ നയപ്രഖ്യാപനത്തിലെ പ്രധാന പ്രത്യേകത. വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുമെന്നത് ഒരു വിപ്ലവ നീക്കമായിരിക്കും. മൂന്ന് ദിവസം വരെ അവധി നൽകും. അതിന് പുറമെ കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും. വനിതാ കർഷകരെ ശാക്തീകരിക്കാൻ ‘വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം’ രൂപീകരിക്കും.

കുറച്ച് കാലങ്ങളായി അക്കാദമിക് വർഷം തുടങ്ങുമ്പോൾ തന്നെ തലവേദന സൃഷ്ടിച്ചിരുന്ന വിഷയമാണ് പ്ലസ് വൺ സീറ്റ് പ്രതിസന്ധി എന്നത്. അതിന് പരിഹാരം കാണുക എന്നത് ഈ സർക്കാരിന്റെ വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ എന്തായാലും തീരുമാനമായിട്ടുണ്ട്. സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകുമെന്നതും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.

ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കി മാറ്റും. യുവാക്കൾക്കായി നൈപുണ്യ വികസനം നടപ്പാക്കും, യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ നൽകും. ഇപ്പോൾ ഏറെ വിവാദം സൃഷ്ടിക്കുന്ന വഖഫ് ബോർഡ് നവീകരിക്കുമെന്നും പുതിയ സർക്കാർ പറയുന്നു. ആരോഗ്യ മേഖലയെ പിടിച്ചുയർത്താൻ ഈ സർക്കാർ പ്രതിജ്ഞാബന്ധരാണ്. മേഖലയിൽ ആധുനിക സംവിധാനം ഉറപ്പാക്കും. ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം.

ടൂറിസം മേഖലയെ സർക്കാർ കൈവിടില്ലെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. മലബാർ ടെംപിൾ പിൽ​ഗ്രിം പ്രോജക്ട് നടപ്പാക്കും, ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം പദ്ധതി എന്നിവയാണ് അതിൽ പ്രധാനം. കേരളത്തെ ഒരു സിനിമ ഹബ്ബാക്കി മാറ്റുമെന്ന തന്റെ സ്വപ്നം കഴിഞ്ഞ ദിവസം വിഡി സതീശൻ പങ്കുവെച്ചിരുന്നു. നയപ്രഖ്യാപനത്തിലും അത് സർക്കാർ മറന്നിട്ടില്ല. സമഗ്ര സിനിമ നയം രൂപീകരിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നത് എടുത്ത് പറയേണ്ട ഒന്നാണ്.

കേരളം ഇപ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമായ വിലക്കയറ്റം പിടിച്ചു നിർത്താനുള്ള പദ്ധതികളും സർക്കാർ പരി​ഗണനയിലുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും കർശന നടപടി സ്വീകരിക്കും. പൊതുവിതരണ ശൃംഖല ശക്തമാക്കും. സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും, മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം കൂട്ടുന്നതും ​സാധാരണക്കാർക്ക് ആശ്വാസമാകും. സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി തന്നെ നേരിടാനാണ് പ്ലാൻ.

ഉൾനാടൻ മത്സ്യബന്ധനം കൂടുതൽ പ്രോത്സാഹിപ്പിക്കും, കൃഷി ലാഭകരമായ തൊഴിലാക്കി മാറ്റാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവില പ്രഖ്യാപനം, കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രത്യേക സഹായ പദ്ധതികൾ, കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ്, മികച്ച സംഭരണ സംവിധാനങ്ങൾ തുടങ്ങി വലിയ വിശാലമായൊരു നയപ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. നവകേരളം എന്ന വിഡി സതീശന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നതിനുള്ള ആദ്യ പടിയായി ഈ നയപ്രഖ്യാപനത്തെ നമുക്ക് കാണാം.

Advertisement
WhiteswanTV Footer