Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗവർണറും ദേശീയഗീതവും അപമാനിക്കപ്പെട്ടു; വന്ദേമാതരം വായിച്ചതിൽ പ്രതികരിച്ച് വി മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവും എംഎൽഎയുമായ വി. മുരളീധരൻ.

ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം ഉണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഗവർണറോടും രാജ്ഭവനോടും ഉള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.

150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതത്തെയും സർക്കാർ അപമാനിച്ചതായി അദ്ദേഹം വിമർശിച്ചു. ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും വഴങ്ങുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വി. മുരളീധരൻ ആരോപിച്ചു. നേരത്തെ നയപ്രഖ്യാപന ചടങ്ങിന് തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രമാണ് വായിച്ചത്. മുഴുവൻ ആലപിക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി വി. മുരളീധരൻ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer