Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

പിണറായി വിജയന്റെ വീട്ടിലെ ED റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച് നടക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു തിരിച്ച് വരുമ്പോഴും മാധ്യമങ്ങളോട് മുഖംതിരിച്ച് പോവുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
Read more

ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: ഗുരുവായൂരില്‍ തന്റെ ദര്‍ശനം കാരണം മറ്റു ഭക്തര്‍ക്ക് ദര്‍ശനം സാധിച്ചില്ല എന്ന വാര്‍ത്ത കള്ളക്കഥയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അങ്ങനെയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ല. തന്റെ കൂടെ ആകെ നാലുപേര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത് തെറ്റായ വാര്‍ത്തയാണ്. ഞായറാഴ്ച വിഐപി ദര്‍ശനം ഇല്ല. ആദ്യമായിട്ടല്ലല്ലോ ഒരു മുഖ്യമന്ത്രി ഗുരുവായൂര്‍ ദര്‍ശനത്തിന് പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ കൂടെ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒരാള്‍ അവിടത്തെ ആള്‍ […]
Read more

പിള്ളേര് മോഡിഫൈ ചെയ്തോട്ടെ എന്ന് സതീശൻ, എങ്ങനെ വേണമെന്നറിയാതെ MVD; അറിയാം നിയമക്കുരുക്കുകൾ

നമ്മുടെ മുഖ്യമന്ത്രി വിഡി സതീശനെ പൂക്കി സിഎം ആക്കിയ ആ എക്സ്പ്രഷനും ചിരിയും ഓർമയില്ലേ? എന്നാൽ എന്ത് ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ ആ പ്രതികരണം എന്ന് അറിയാമോ? ആ ചോദ്യത്തിന് പിന്നിൽ മാധ്യമപ്രവർത്തകർ ആരും ആയിരുന്നില്ല. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ഒരു ജെൻ സീ യുവാവിന്റെ ചോദ്യമാണ് വിഡി സതീശനെ പൂക്കിയാക്കിയത്. ഇനി ആ ചോദ്യം വന്ന വഴിയും അതിന്റെ പശ്ചാത്തലവും നമുക്ക് നോക്കാം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിഡി സതീശൻ ഒരു വാ​ഗ്ദാനം നൽകിയിരുന്നു. യുഡിഎഫ് […]
Read more

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ; നിയമസഭയിലും ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയിലും മേനോൻ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് […]
Read more

മുഖ്യമന്ത്രിയായപ്പോൾ ‘മേനോൻ’ ആയ സതീശൻ; അനുകൂലിച്ചും എതിർത്തും രണ്ട് തട്ടിലായി കോൺ​ഗ്രസ് പ്രവർത്തകരും

മന്ത്രിസഭയോ കോൺ​ഗ്രസിലെ തമ്മിലടിയോ എല്ലാമായിരുന്നു കുറച്ച് ദിവസങ്ങളായി നിറഞ്ഞു നിന്നിരുന്ന വിവാദങ്ങൾ. എന്നാൽ അവയെല്ലാം ഒന്നടങ്ങിയപ്പോൾ തലപൊക്കിയിരിക്കുന്നത് പുതിയൊരു വിവാദമാണ്, അതും മുഖ്യമന്ത്രി വിഡി സതീശന്റെ പേരിനെ ചൊല്ലി. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ‘മേനോൻ’ എന്ന് പേരിനൊപ്പം ചേർത്തതിനെ എതിർത്തും അനുകൂലിച്ചും കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ചർച്ചയാകുന്നത്. ജിന്റോ ജോൺ ആണ് ആദ്യം ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയത്. പിന്നാലെ വി ആർ അനൂപും വി ഡി സതീശനെ വിമർശിച്ചു. വിഷയം […]
Read more

‘ഇടയില്‍ തടസ്സപ്പെടുത്താന്‍ പറ്റില്ല’, വന്ദേമാതരം പൂര്‍ണമായും ആലപിക്കുമെന്ന് അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു വന്ദേമാതരം ആലപിച്ചതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു ആലപിച്ചത്. ഞാനും നില്‍ക്കുമ്പോഴാണ് കേള്‍ക്കുന്നത്. അതിന്റെ ഇടയില്‍ തടസ്സപ്പെടുത്താന്‍ പറ്റുമോ? അവസാനം ആലപിക്കുമോ എന്നും അറിയില്ലായിരുന്നു. സാധാരണ ദേശീയ ഗാനമാണ് ആലപിക്കാറ്. ഇതുംകൂടി […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം; റിനിയെ കൂവിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയും അവതാരകയുമായ റിനി ആൻ ജോർജിനെ സത്യപ്രതിജ്ഞാ വേദിയിൽ കൂവിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി. വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി റിനി ആൻ ജോർജിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരേയും അപമാനിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബര്‍ ഇടത്തിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവര്‍ത്തകരാണെന്നും അതിന് പിന്നിൽ ആരെന്ന് എല്ലാവര്‍ക്കും അറിയില്ലെ എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സത്യപ്രതിജ്ഞാ ചടങ്ങിൽ […]
Read more

സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ 25 മുതൽ; 1070 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: മെയ് മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം ഈ മാസം 25-ന് ആരംഭിക്കും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പിണറായി സർക്കാരുകൾ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ, യുഡിഎഫ് 3000 രൂപ വാഗ്ദാനം ചെയ്തിരുന്നു. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. യുഡിഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പല വാഗ്ദാനങ്ങൾക്കും പച്ചക്കൊടി വീശിയിട്ടുണ്ട്. ജൂൺ […]
Read more

വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടർന്ന് യുഡിഫ് സർക്കാർ

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് 24 മണിക്കൂര്‍ പിന്നിടുമ്പോഴും വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരം, റവന്യൂ, ആരോഗ്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകളില്‍ മാത്രമാണ് തീരുമാനം ആയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, സഹകരണം ഉള്‍പ്പെടെ വകുപ്പുകള്‍ കൈമാറുന്നത് സംബന്ധിച്ചാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പകരം മത്സ്യബന്ധന വകുപ്പ് വിട്ടുതരണമെന്ന് ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് വേണമെന്ന നിലപാടിലാണ് പി കെ ബഷീറും വി ഇ […]
Read more

കീഴ്വഴക്കങ്ങള്‍ മാറേണ്ടതല്ലേ? ഇത്രയധികം ആളുകളെ മുമ്പ് കണ്ടിട്ടുണ്ടോ?; പ്രോട്ടോക്കോള്‍ ലംഘനത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കീഴ്വഴക്കങ്ങളൊക്കെ മാറ്റപ്പെടാനുള്ളതാണെന്നും ഭാവിയില്‍ ഒരുപാട് കീഴ്വഴക്കങ്ങള്‍ മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ വേദിയില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്ന ലോക്ഭവന്‍ നിര്‍ദേശം ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്ത വിഷയത്തിലായിരുന്നു മറുപടി. ‘നൂറ് വര്‍ഷം കഴിഞ്ഞാലും 150 വര്‍ഷം മുന്‍പുള്ള കീഴ്വഴക്കമാണ് എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? സത്യപ്രതിജ്ഞ നിങ്ങള്‍ കണ്ടില്ലേ. ഈ സത്യപ്രതിജ്ഞയില്‍ വന്ന അതിഥികള്‍ ആരെല്ലാമായിരുന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix