Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം; റിനിയെ കൂവിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടിയും അവതാരകയുമായ റിനി ആൻ ജോർജിനെ സത്യപ്രതിജ്ഞാ വേദിയിൽ കൂവിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി. വി.ഡി സതീശന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നടി റിനി ആൻ ജോർജിനെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരേയും അപമാനിക്കരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൈബര്‍ ഇടത്തിൽ ഏറ്റവും അധികം അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവര്‍ത്തകരാണെന്നും അതിന് പിന്നിൽ ആരെന്ന് എല്ലാവര്‍ക്കും അറിയില്ലെ എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിനിക്ക് പാസ് നൽകിയത് ചോദ്യം ചെയ്തും വലിയ സൈബ‍ർ ആക്രമണമാണ് റിനി നേരിട്ടത്. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്. അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് വിമർശനം.

Recent News

Advertisement
WhiteswanTV Footer