തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് തങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു വന്ദേമാതരം ആലപിച്ചതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു ആലപിച്ചത്. ഞാനും നില്‍ക്കുമ്പോഴാണ് കേള്‍ക്കുന്നത്. അതിന്റെ ഇടയില്‍ തടസ്സപ്പെടുത്താന്‍ പറ്റുമോ? അവസാനം ആലപിക്കുമോ എന്നും അറിയില്ലായിരുന്നു. സാധാരണ ദേശീയ ഗാനമാണ് ആലപിക്കാറ്. ഇതുംകൂടി ആലപിച്ചു. ഇതൊന്നും ആലപിച്ചത് ഞങ്ങള്‍ അറിഞ്ഞ് കൊണ്ടല്ല.’- വി ഡി സതീശന്‍ പറഞ്ഞു.






