Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണം; ബെന്നി ബെഹനാനെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പെരുമ്പാവൂർ: വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം നീളുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. പെരുമ്പാവൂരിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബെന്നി ബഹനാൽ എംപിയെ ഒരുസംഘം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇത്ര വലിയ വിജയം നേടിയിട്ടും ആഘോഷങ്ങൾക്കു പകരം പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ നേതാക്കൾ പ്രതിസന്ധിയിലാകുന്ന കാഴ്ചയാണ് സംസ്ഥാനത്തെങ്ങും കാണുന്നത്. ആഘോഷപ്രകടനം നടത്താൻ കഴിയാത്ത അമർഷം പ്രവർത്തകർക്കിടയിലുമുണ്ട്. പെരുമ്പാവൂരിനടുത്ത് മുടിക്കലിൽ വച്ചാണ് […]
Read more

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനം കഴിഞ്ഞു ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും തീരുമാനമായില്ല. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാത്രം ചർച്ചയായിരുന്ന മുഖ്യമന്ത്രിയും കസേരയും അവസാന ഘട്ടത്തിൽ തെരുവിലേക്കും ഇറങ്ങിയിരുന്നു. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുകയാണ് മുസ്ലിം […]
Read more

സതീശൻ മോഹിക്കേണ്ട, ഈ പണി കോൺ​ഗ്രസിൽ ഇത് ആദ്യത്തെയല്ല; പാഠമാക്കാതെ രാജസ്ഥാനും മധ്യപ്രദേശും

കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരാണല്ലോ കുറച്ച് ദിവസങ്ങളായുള്ള മലയാളികളുടെ എന്റർടെയൻമെന്റ്. അവർക്കിത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ ജനങ്ങളുടെ മനസിൽ മറ്റ് ചില പേരുകളാണ്. പുതുയുഗയാത്രയിൽ ആരാധകരുടെ ചുമലിലായിരുന്ന വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേര നിഷിധമാണെന്ന് ഇപ്പോൾ അദ്ദേഹത്തിനൊഴികെ കേരളത്തിലെ എല്ലാവർക്കും മനസിലായ സ്ഥിതിയാണ്. മറ്റൊരു കണ്ടസ്റ്റന്റായ രമേശ് ചെന്നിത്തലയാകട്ടെ, മുഖ്യമന്ത്രിതസ്തികയ്ക്ക് സീനിയർ സിറ്റിസൺ സംവരണമുണ്ടെന്ന കണക്കുകൂട്ടലിലുമാണ്. മണ്ണും ചാരി നിന്നവൻ കസേരയും കൊണ്ട് പോയെന്ന അവസ്ഥയിലാണ് കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര് ഇപ്പോൾ പോകുന്നത്. സതീശന് വേണ്ടി ഫ്ളക്സുമായി തെരുവിലിറങ്ങുന്ന പുതുതലമുറ കോൺ​ഗ്രസുകാർക്ക് […]
Read more

ആരാണ് കോൺ​ഗ്രസിലെ ആ നുഴഞ്ഞുകയറ്റക്കാർ? നടക്കുന്നത് സ്പോൺസേർഡ് നാടകങ്ങളോ?

നൂറ് സീറ്റിന് മുകളിൽ നേടി വിജയിച്ചിട്ടും കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി കടന്നുപോകുന്നത് സമീപകാലം കണ്ട സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ്. മൂന്ന് പക്ഷമായി മാറിയ പാർട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിക്കാനാവാതെ കുഴങ്ങുകയാണ് കെപിസിസിയും ഹൈക്കമാൻഡുമെല്ലാം. എംഎൽഎമാരുടെ പിന്തുണയിൽ കെസി വേണു​ഗോപാലും സീനിയോരിറ്റിയിൽ രമേശ് ചെന്നിത്തലയും റേസിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ പടിക്കൽ കലമുടയ്ക്കുന്ന പോലെയാണ് വിഡി സതീശന്റെ നില. അതിനാൽ തന്നെ ഏറ്റവും അക്രമാസക്തമായ രീതിയിൽ രം​ഗത്തെത്തുന്നതും സതീശൻ പക്ഷമാണ്. ഇനി മുഖ്യമന്ത്രി ആരുമായിക്കൊള്ളട്ടെ, അത് വിഡി സതീശൻ തന്നേയുമായിക്കൊള്ളട്ടെ, […]
Read more

വി ഡി സതീശന് അനുകൂലമായി കോഴിക്കോട്ടും കോട്ടയത്തും പ്രകടനം

കോട്ടയം: നിയസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 102 സീറ്റിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിന് പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോട്ടയത്തും കോഴിക്കോട്ടും കൂറ്റൻ പ്രകടനങ്ങൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രവാക്യത്തോടെ പാമ്പാടിയിലാണ് പ്രകടനം നടന്നത്. കെ സി വേണുഗോപാലിന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചും വി ഡി സതീശന്റെ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം. INTUC കോട്ടയം ജില്ലാ നേതാക്കളും KSU നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. […]
Read more

നേതാക്കള്‍ക്ക് വേണ്ടി പ്രകടനം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും; സര്‍ക്കുലറുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിൻറെ പരിഗണനയിലിരിക്കെ നേതാക്കൾക്ക് വേണ്ടിയുള്ള പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കെപിസിസി. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു. വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടയിലാണ് കെപിസിസിയുടെ മുന്നറിയിപ്പ്. വി.ഡി സതീശന് അഭിവാദ്യമറിയിച്ചുകൊണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ അക്രമാസക്തമായ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ ഇനിയും നയിക്കട്ടെ’യെന്നുള്ള […]
Read more

സതീശനായി തെരുവിൽ ജെൻസി പ്രതിഷേധം,കെ.സിക്കായി പാലഭിഷേകം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ്. തെരുവിലും സോഷ്യൽമീഡിയിലും പ്രകടനങ്ങളും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവർ തെരുവിലിറങ്ങി. എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രകടനങ്ങൾ നടന്നു. ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന പ്രവർത്തകർ അദ്ദേഹത്തിന്റെ ഫ്‌ളക്‌സിൽ പാലഭിഷേകം നടത്തി. ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു. ജെൻസി പ്രതിഷേധമെന്ന് അവകാശപ്പെട്ടുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പടവെട്ടിയവൻ ഭരിക്കട്ടെ എന്ന തലക്കെട്ടിലുള്ള സതീശന്റെ ചിത്രംവെച്ചുള്ള കാമ്പയിനിൽ ഹൈക്കമാൻഡിന് […]
Read more

എവിടെ നിന്നാലും തോൽപ്പിക്കും; കെസിക്കെതിരെ കടുത്ത സൈബർ ആക്രമണം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ചെന്നിത്തലയുടെയും […]
Read more

വി.ഡി. സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ

വി.ഡി. സതീശൻ അനുകൂലികൾ പരസ്യമായി തെരുവിലിറങ്ങുന്നു. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രകടനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ വൈകുന്നേരം വലിയ രീതിയിലുള്ള പ്രകടനം നടക്കും. കൂടാതെ കുന്നംകുളം കടവല്ലൂരിലും ആലുവയിലും സമാനമായ രീതിയിൽ പ്രകടനത്തിന് ആഹ്വാനമുണ്ട്. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകർ സജീവമായതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനിടെ, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എത്തിയ എഐസിസി നിരീക്ഷകരെ കാണാൻ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നേതാക്കളുടെ വലിയ […]
Read more

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം;പോസ്റ്റുമായി ഓണംപിള്ളി മുഹമ്മദ് ഫൈസി

കൊച്ചി:കേരളത്തിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ച് സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മുന്നണിയെ മുന്നിൽ നിന്ന് നയിച്ചും എല്ലാവരെയും ചേർത്തുപിടിച്ചും സമുദായ ധ്രുവീകരണത്തിനെതിരെയും വർഗീയതയ്‌ക്കെതിരെയും ഏറ്റവും ശക്തമായ നിലപാടെടുത്തത് വി.ഡി. സതീശനാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കേവലം ഒരു ഭരണവിരുദ്ധ വികാരം മാത്രമല്ലെന്നും മറിച്ച് നാടിനെ വിഭജിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix