തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുത്തേക്കില്ല. വിജയ് വരുന്നതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുന്‍ഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റിപ്പോര്‍ട്ട്.
മുന്‍പ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ അമിതമായ ജനത്തിരക്ക് വലിയ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങില്‍ വിജയ് കൂടി എത്തിയാല്‍ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാനശ്രദ്ധ തിരിയുമെന്നും ആശങ്കയുണ്ട്.
പൊതുവെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമുണ്ടാകാറുണ്ട്. ഒപ്പം തമിഴ്‌നാട്ടില്‍ ടിവികെയുടെ ഒപ്പം കോണ്‍ഗ്രസുണ്ട് എന്നതും ക്ഷണിക്കാന്‍ കാരണമായി.




