Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഡി സതീശനിഷ്ടം മുന്‍സീറ്റ്, എന്നാല്‍ മുഖ്യമന്ത്രിക്ക് മുന്‍ സീറ്റില്‍ ഇരിക്കാനാവുമോ? നിയമത്തില്‍ ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാറിന്റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് വിഡി സതീശന്‍. അങ്ങനെ തന്നെയാണ് പൊതുവെ അദ്ദേഹത്തെ എല്ലാവരും കണ്ടിട്ടുള്ളതും. എന്നാൽ ഇനി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് കഴിയുമ്പോൾ അദ്ദേഹം ‘ക്യാപ്റ്റൻ സീറ്റി’ലേക്ക് മാറുമോ? എപ്പോഴും യാത്രയില്‍ മുന്‍സീറ്റുമാത്രം ഉപയോഗിക്കുന്ന വിഡിക്ക് പതിവുതുടരാന്‍ നിയമം അനുവദിക്കുമോ എന്നു പരിശോധിക്കാം.

ഔദ്യോഗിക വാഹനത്തിന്റെ മുന്‍സിറ്റില്‍ മുഖ്യമന്ത്രി ഇരിക്കരുതെന്നു നിഷ്‌കര്‍ഷിക്കുന്ന തരത്തിൽ പ്രത്യേകിച്ച് നിയമങ്ങളൊന്നുമില്ല. എന്നാല്‍, വിവിഐപി സുരക്ഷാ മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന ‘ബ്ലൂ ബുക്കി’ലെ സുരക്ഷാ പ്രോട്ടോകോളുകളുടെ ലംഘനമായിരിക്കും മുന്‍സീറ്റ് യാത്ര.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇന്ത്യന്‍ സുരക്ഷാ മാര്‍ഗനിര്‍ദേശ പ്രകാരം, സീ (z) അല്ലെങ്കില്‍ സീ പ്ലസ് ( Z+) സംരക്ഷകര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഇരിപ്പിട ക്രമീകരണങ്ങള്‍ കാറിന്റെ ലേ ഔട്ടിനെ നിയന്ത്രിക്കും. മുഖ്യമന്ത്രി ആകുന്നതോടെ സീ (Z ) കാറ്റഗറി സുരക്ഷയ്ക്ക് വിഡി സതീശന്‍ അര്‍ഹനാകും.

മുഖ്യമന്ത്രി മുന്‍സീറ്റിൽ ഇരിക്കാത്തതിന്റെ കാരണങ്ങൾ:

  1. ഗണ്‍മാന്റെ സീറ്റ്

മുഖ്യമന്ത്രിയ്ക്കുള്ള വിവിഐപി പ്രോട്ടോകോള്‍ അനുസരിച്ച് മുന്‍സീറ്റില്‍ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ അല്ലെങ്കില്‍ സെക്യൂരിറ്റി ഗണ്‍മാന്‍ എന്നിവരാണ് ഇരിക്കുക. ഇത് റോഡ് നിരീക്ഷിക്കാനും പൈലറ്റ് വാഹനവുമായി ആശയവിനിമയം ചെയ്യാനും സുരക്ഷാ ഭീഷണികളോട് ഉടനടി പ്രതികരിക്കാനും വേണ്ടിയാണ്. ഈ സീറ്റില്‍ മുഖ്യമന്ത്രിയിരുന്നാല്‍ ഗണ്‍മാന്‍ പിറകിലിരിക്കേണ്ടിവരും. ഇത് കാഴ്ചയേയും പ്രതികരണ സമയത്തേയും ബാധിക്കും.

  1. അപകട സാധ്യതകള്‍

ഒരു കാറിന്റെ പിന്‍സീറ്റ് (ക്യാപ്റ്റന്‍ സീറ്റ്), പ്രത്യകിച്ചും പിറകിലെ ഇടതു സീറ്റ് കൂടുതല്‍ സുരക്ഷിതമായാണ് കണക്കാക്കപ്പെടുന്നത്. കണക്കുകൾ പരിശോദിച്ചാൽ റോഡപകടങ്ങൾ സംഭവിച്ചാൽ മുൻ സീറ്റിൽ പരിക്ക് സാധ്യത കൂടുതലാണ്.

കാറിനു മുന്നിലെ വലിയ ഗ്ലാസ് വിന്‍ഡ്ഷീല്‍ഡിലൂടെ സിഎം പുറത്തുള്ളവര്‍ക്ക് ദൃശ്യമാകും. ഇത് മുന്നിലെ സീറ്റിലിരിക്കുന്നത് വലിയ ഗ്ലാസ് വിൻഡ്ഷീൽഡിലൂടെ മുഖ്യമന്ത്രിയെ വ്യക്തമായി കാണാൻ ഇടയാക്കും. ഇത് പ്രൊജക്റ്റൈൽ (വസ്തുക്കൾ എറിഞ്ഞുള്ള ആക്രമണം) അല്ലെങ്കിൽ സ്നൈപ്പർ ഭീഷണികൾക്കുള്ള സാധ്യത വലിയ രീതിയിൽ കൂട്ടും.

  1. എയര്‍ബാഗ് സംവിധാനം

വിവിഐപി വാഹനങ്ങളിലെ എയര്‍ബാഗ് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാണ്. പെട്ടന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങളില്‍ ശക്തിയോടെ അതു തുറന്നുവരും. പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥനല്ലാത്ത യാത്രക്കാരന് മുന്‍വശത്തെ യാത്ര പരിക്കേല്‍പ്പിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ഇനി പഴയപോലെ മുന്‍സീറ്റ് തന്നെ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. അത്തരം മാറ്റങ്ങള്‍ പരിശോധിച്ച് നടപ്പാക്കേണ്ട ചുമതല ചീഫ് സെക്യൂരിറ്റി ഓഫീസറുടേതാണ്.

സുരക്ഷാ ക്രമീകരണങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ :

മുന്‍സീറ്റിലിരിക്കുന്ന മുഖ്യമന്ത്രിയെ പുറത്തക്ക് കൃത്യമായി കാണാത്തവിധം മുന്നിലുള്ള പൈലറ്റ് വാഹനം ഔദ്യോഗിക വാഹനത്തോട് ചേര്‍ന്ന് സഞ്ചരിക്കണം. ഔദ്യോഗിക വാഹനത്തിന്റെ വേഗതയ്ക്കനുസരിച്ച് വേഗതയും ക്രമീകരിക്കണം. എസ്‌കോര്‍ട്ട് വാഹനങ്ങളെല്ലാം ഇത്തരത്തില്‍ വേഗതയും അകലവും ക്രമീകരിക്കണം.

Recent News

Advertisement
WhiteswanTV Footer