Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രിക്ക് വാസവന്റെ കാര്‍, പിണറായിയുടെ കറുത്ത കാര്‍ ആര്‍ക്കുമില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കടക്കം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്കാർക്കും പുതിയ വാഹനങ്ങൾ തൽക്കാലമില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണു മന്ത്രിമാർക്കു നൽകുക. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ നിലവിലെ മന്ത്രിമാരിൽ ആർക്കും തൽക്കാലം നൽകുന്നില്ല. ഈ കാർ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന പിണറായി വിജയനു തന്നെ നൽകുമോയെന്നും തീരുമാനമായിട്ടില്ല.

മുഖ്യമന്ത്രി വി.ഡി.സതീശനു ലഭിക്കുക വി.എൻ വാസവൻ ഉപയോഗിച്ചിരുന്ന കാർ ആണ്. കഴിഞ്ഞ സർക്കാർ ഏറ്റവും ഒടുവിൽ വാങ്ങിയതായിരുന്നു ഇത്. മറ്റു മന്ത്രിമാർക്കുള്ള കാറുകളും ടൂറിസം വകുപ്പ് സർവീസ് ചെയ്തു സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് എത്തിക്കും. തൽക്കാലം വാഹനങ്ങളുടെ നമ്പറുകൾ ക്രമരഹിതമായി നൽകും. നമ്പർ മാറ്റണമെന്ന് ഏതെങ്കിലും മന്ത്രിമാർ ആവശ്യപ്പെട്ടാൽ മാറ്റിനൽകും. 2006 വരെ അംബാസഡർ കാറുകളായിരുന്നു ഭൂരിഭാഗം മന്ത്രിമാർക്കും നൽകിയിരുന്നത്. 2004 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു മറ്റു കാറുകളും മന്ത്രിമാർ ആവശ്യപ്പെട്ടു വാങ്ങിയിരുന്നു. പിന്നീട് ഇന്നോവയിലേക്കു മന്ത്രിമാർ മാറി.

Recent News

Advertisement
WhiteswanTV Footer