Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇരു രാജ്യങ്ങൾക്കിടയിലെ കൂടുതൽ ചർച്ചകൾ ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 2, 3 തീയതികളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. കൂടാതെ ഇസ്രയേൽ–ലെബനൻ സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക “സുരക്ഷാ ട്രാക്ക്” മെയ് 29ന് പെന്റഗണിൽ ആരംഭിക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

അതേസമയം, വെടിനിർത്തൽ നീട്ടിയിട്ടും തെക്കൻ ലെബനനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ഇസ്രയേൽ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

Recent News

Advertisement
WhiteswanTV Footer