Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സതീശന്‍ ആദ്യമായിട്ട് പറയുന്നതല്ലേ, ഉടനെ ഫോണെടുത്ത് കുത്തി മോദി; ചോദ്യങ്ങളെ പരിഹസിച്ച് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടന്നതെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തനിക്ക് മുന്‍പുള്ള മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ ഔദ്യോഗികമായി കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ എനിക്ക് മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയന്‍ രണ്ട് തവണ കണ്ടിട്ടുണ്ട്. ഞാന്‍ ആദ്യമായാണ് മോദിയെ നേരില്‍ കാണുന്നത്. ഞാന്‍ ഉടനെ പറഞ്ഞു, ഇ.ഡിയെ കൊണ്ട് പിണറായിയുടെ വീട് ഉടന്‍ റെയ്ഡ് ചെയ്യണം. മോദി അപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് കുത്തി. സതീശന്‍ വന്നിട്ട് ആദ്യമായി ഒരു കാര്യം പറഞ്ഞിരിക്കുകയാണ്. നാളെ രാവിലെ തന്നെ ചെയ്യാം, എത്ര സ്ഥലത്ത് ചെയ്യണമെന്ന് ചോദിച്ചു, ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്. ഇത് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാധ്യമങ്ങളോട് പറയുകയാണ്. ഞാന്‍ ചിരിക്കണോ കരയണോ?’-മുഖ്യമന്ത്രി ചോദിച്ചു.

Recent News

Advertisement
WhiteswanTV Footer