Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജൂൺ 19ലെ ബജറ്റിൽ സർക്കാർ ജീവനക്കാരെ കാത്ത് വിസ്മയമുണ്ടാകും; മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷം സര്‍ക്കാര്‍ ജീവനക്കാരോട് കാണിച്ചത് ക്രൂരതയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അതൊന്നും മറക്കില്ലെന്നും അന്യായം ചെയ്തയിടത്തൊക്കെ ഈ സര്‍ക്കാര്‍ ന്യായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അറിയിക്കണം. ജൂണ്‍ 19ന് നടക്കുന്ന ബജറ്റിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിസ്മയമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാവില്ല. ഒരു പുതിയ കേരളമുണ്ടാക്കണം. കേരള സെക്രട്ടറിയേറ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സെക്രട്ടറിയേറ്റാക്കി മാറ്റണം. ഡാറ്റാ ഡ്രിവണ്‍ ഭരണമുണ്ടാവണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാറ്റം വരുത്തും. ആള്‍ക്കൂട്ടത്തെ കാണേണ്ട സമയം കാണും. പരമാവധി ദിവസം താന്‍ തലസ്ഥാനത്തുണ്ടാവും. എല്ലാ ഫയലും അതാത് ദിവസം തീര്‍ക്കാന്‍ ശ്രമിക്കണം. സിസ്റ്റമിക് ആയാല്‍ ജോലി ഭാരം കുറയും. സ്വകാര്യ കമ്പനികള്‍ക്ക് സമയബന്ധിതമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കാമെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അതിന് കഴിയണം’ -മുഖ്യമന്ത്രി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer