Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VD Satheesan

ബജറ്റ് തിരക്കിൽ മുഖ്യമന്ത്രി; ജൂൺ 19 വരെ സന്ദർശകരെ നേരിൽ കാണില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിനുള്ള തിരക്കുകൾ കാരണം ജൂൺ 19 വരെ സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചു. ഈ താൽക്കാലിക അസൗകര്യത്തിൽ എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും സംസ്ഥാനത്തിന്റെ മികച്ച ഭാവിക്കായുള്ള ദൗത്യത്തിൽ ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഈ വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതികൾ നടപ്പാക്കുന്നതിനായി എത്ര […]
Read more

‘RSSനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും’; സതീശന് മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: ആർഎസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും ഗതി വി ഡി സതീശന് വരുമെന്നും ഭീഷണിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. സതീശൻ സർക്കാരിന്റെ കാലാവധിതീരും മുൻപ് സംസ്ഥാനത്തെ എല്ലാ വി സിമാരും മോഹൻ ഭാഗവതിനെ കേൾക്കാൻ എത്തുമെന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് ഒരു ആർഎസ്എസുകാരനാണ്. രാജി സ്വീകരിക്കുന്നതും ഒരു ആർഎസ്എസുകാരൻ തന്നെയായിരിക്കും. ആർഎസ്എസ് നാടിന്റെ ജീവാത്മാവും പരമാത്മാവുമാകുമെന്നും സുരേന്ദ്രൻ […]
Read more

മാപ്പ് പറഞ്ഞ് തുടങ്ങേണ്ടത് സതീശൻ തന്നെ; RSS അജണ്ടയും കേരളത്തിലെ കാവിവൽക്കരണവും ഇന്ന് തുടങ്ങിയ ഒന്നല്ല

ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പങ്കെടുത്തതോടെയാണ് പിഎംശ്രീ വിവാദം തൊട്ട് കുറച്ച് ദിവസങ്ങളായി പുകഞ്ഞ് നിന്നിരുന്ന ഈ ചർച്ചകൾ കൂടുതൽ ചൂട് പിടിച്ചത്. കിണഞ്ഞ് ശ്രമിച്ചിട്ടും കേരളം പിടിക്കാൻ പറ്റാത്ത ബിജെപി ഓരോ തവണയും പതിനെട്ടടവും അതിനായി പുറത്തെടുക്കുമെന്നത് പരസ്യമായ രഹസ്യവുമാണ്. അതിന് ഏറ്റവും മികച്ച വഴിയെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഹൈജാക്ക് ചെയ്യുക എന്നതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം എന്നത് ഇന്നോ ഇന്നലെയോ […]
Read more

തൊട്ടതെല്ലാം പിഴയ്ക്കുന്ന നിയമനങ്ങൾ, നിലതെറ്റി സർക്കാർ; തുടക്കത്തിലേ ഇത്രയും ഏകോപനമില്ലായ്മയോ?

കൊട്ടിഘോഷിക്കപ്പെട്ട് അധികാരത്തിലേറിയതിന്റെ മധുവിധു കാലം പോലും തീർന്നിട്ടില്ല, അപ്പോഴേക്കും സർക്കാരിനകത്തെ ഏകോപനമില്ലായ്മയുടെ സൂചനകളാണ് പുറത്ത് വരുന്നത്. സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരുടെ നിയമനത്തിലാണ് കൈപൊള്ളിയ അവസ്ഥ. മന്ത്രിമാരുടെ സ്റ്റാഫിലും സർക്കാർ നിയമിക്കേണ്ട തസ്തികകളിലും നിയമിക്കുന്നവരുടെ രാഷ്ട്രീയ-ധാർമിക പരിശോധന കോൺഗ്രസിന് നടത്താനാവുന്നില്ലെന്നാണ് പാർട്ടിക്കുള്ളി നിന്ന് തന്നെയുള്ള പരാതി. നിയമിക്കുന്നവരിൽ മിക്കവരും കോൺ​ഗ്രസ് പശ്ചാത്തലം പോലും ഇല്ലാത്തവരാണെന്നും സിപിഎം-സംഘപരിവാർ ബന്ധമുള്ളഴർക്ക് പോലും നിയമനം കിട്ടിയെന്ന് വരെ ആക്ഷേപങ്ങൾ എത്തി നിൽക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള പാർട്ടി ഭാരവാഹികൾ സർക്കാരിന്റെ ഭാഗമായതോടെ, സംഘടനാതലത്തിൽ […]
Read more

രണ്ട് വിക്കറ്റുകൾ വീണു: തുടക്കം തന്നെ പാളിയാൽ വിഡി സതീശൻ സർക്കാരിന്റെ സ്ഥിതി എന്താവും?

വിഡി സതീശൻ സർക്കാരിന്റെ രണ്ടാമത്തെ വിക്കറ്റാണ് വീണിരിക്കുന്നത്. തുടക്കം വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫിന്റെ അഡീഷണൽ പി എസ് ആയി എത്തിയ ബെന്നി തോമസിന്റെ രാജിയായിരുന്നു. ബന്ധുനിയമന വിവാദം ശക്തമായതോടെയാണ് സഹോദരിയുടെ ഭർത്താവുകൂടിയായ ബെന്നി രാജിവച്ചൊഴിഞ്ഞത്. രണ്ടാമത് ദേവസ്വം സ്‌പെഷ്യൽ പ്ലീഡറായി എത്തിയ കെ ബി പ്രദീപും രാജിവച്ചൊഴിഞ്ഞിരിക്കയാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ളൊരു സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് […]
Read more

വിഡി സതീശനെതിരെ നുണേശൻ പ്രചരണം നടത്തിയവർ കുടുങ്ങും; സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ‘നുണേശൻ’ എന്ന പേരിൽ പ്രചാരണം നടത്തിയ സർക്കാർ ജീവനക്കാർക്ക് പണി കിട്ടും. ഇവർക്കെതിരെ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ചില സിപിഎം അനുഭാവികളായ ജീവനക്കാരാണ് പ്രചാരണത്തിനു ചുക്കാൻപിടിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. എകെജി സെന്ററിലെ സമൂഹമാധ്യമ സംഘവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന സൂചനയും ലഭിച്ചു. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചെന്നു കാട്ടിയാണ് അന്വേഷണം. സന്ദീപ് വാര്യർ എംഎൽഎ മുഖ്യമന്ത്രിക്ക് […]
Read more

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയൊഴിപ്പിക്കലിൽ വിഡി സതീശനെതിരെ ഉന്നതി നിവാസികൾ

കൊച്ചി: മലയിടംതുരുത്ത് പാര്യാത്തുകാവ് ഭൂമിപ്രശ്നത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ഉന്നതി നിവാസികൾ. പാര്യാത്തുകാവിൽ നിന്ന് തങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഒരു നീക്കവും യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, നിലവിൽ സർക്കാർ മുന്നോട്ടുവെക്കുന്ന പുനരധിവാസ പാക്കേജ് തങ്ങൾ സമ്മതിച്ചിട്ടില്ലെന്നും താമസക്കാർ പറയുന്നു. നിയമസഭയിൽ വിപി സജീന്ദ്രൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് പാര്യാത്തുകാവിലെ കുടുംബങ്ങൾക്ക് മറ്റൊരു സ്ഥലം നൽകി വീട് നിർമ്മിച്ചുനൽകാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ ഉന്നതി നിവാസികൾ ഇതിന് […]
Read more

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്നെന്ന് മുഖ്യമന്ത്രി; ഓപറേഷൻ തൂഫാന് തുടക്കം

തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സർക്കാരിൻറെ ഓപറേഷൻ തൂഫാന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിൻറെ യുവത്വത്തെ ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാരവനിൽ കേറി പരിശോധിക്കില്ലെന്ന് ആരും കരുതണ്ട. അന്തർ സംസ്ഥാന […]
Read more

‘ആ മണ്ടത്തരം ഞങ്ങള്‍ ചെയ്യണോ’; അടിയന്തര പ്രമേയത്തില്‍ സഭയില്‍ വാക്‌പോര്

തിരുവനന്തപുരം: വിലക്കയറ്റത്തലും ഇന്ധന വില കൂടുന്നതിലും പതിനാറാം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിലെ കെഎന്‍ ബാലഗോപാലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ വിലയില്‍ അധിക നികുതി കുറയ്ക്കണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇളവ് നല്‍കാനുള്ള സാമ്പത്തികമുണ്ട്. പാചകവാതക വിലയിലും നികുതി ഇളവ് നല്‍കണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി ഇളവ് ഇപ്പോള്‍ നല്‍കാനാകില്ല. കുറച്ചു ദിവസം കൂടി […]
Read more

പറഞ്ഞതെല്ലാം വെള്ളത്തിൽ, സതീശൻ-തുഷാർ കൂടിക്കാഴ്ച്ചയുടെ അർത്ഥമെന്ത്? കോൺ​ഗ്രസ് രണ്ട് തട്ടിൽ

കഴിഞ്ഞ ഇടത് സർക്കാരിന്റെ വീഴ്ച്ചയ്ക്ക് വരെ ഒരു കാരണമായെന്ന് പ്രവർത്തകരടക്കം വിശ്വസിക്കുന്ന ഒരു സംഭവമാണ് വെള്ളാപ്പള്ളി നടേശനുമായുള്ള പിണറായി വിജയന്റെ കൂട്ട്. അദ്ദേഹത്തെ ഔദ്യോ​ഗിക വാഹനത്തിൽ കയറ്റിയതടക്കം രൂക്ഷമായ വിമർശനമാണ് വെള്ളാപ്പള്ളി വിഷയത്തിൽ പിണറായി നേരിട്ടത്. അന്ന് ഇതിനെ പിണറായിയും സാമുദായിക ശക്തികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന തരത്തിലടക്കം ഉയർത്തിക്കാണിച്ച് വിമർശിച്ച അന്നത്തെ പ്രതിപക്ഷ നേതാവായ വിഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയായപ്പോൾ ഇതെല്ലാം മറന്നോ? കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് അധ്യക്ഷനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix