Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വഖഫ് ബോർഡിലെ അമുസ്ലീങ്ങൾ; മുഖ്യമന്ത്രി വീണ്ടും നുണ പറയുകയാണോ? ഇടത് സർക്കാർ ചെയ്തത് എന്താണ്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ചുമതലയേറ്റിട്ട് സംഭവബഹുലമായ രണ്ട് മാസം പിന്നിടുന്നു. പുതിയ സർക്കാരിനു സാധാരണഗതിയിൽ ഇതൊരു ചെറിയ കാലയളവാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരണ, രാഷ്ട്രീയ നേതൃത്വത്തിനും നടുനിവർത്തി ഒന്ന് ഇരിക്കാനുള്ള സമയമായിട്ടേയുള്ളൂ. എന്നാൽ, ഈ ഗവൺമെന്റിന്റെ സ്ഥിതി അതല്ല. നല്ലതും ചീത്തയും ആനുപാതികമായല്ലാതെ കൂടിക്കുഴഞ്ഞ രണ്ട് മാസം. അതിൽത്തന്നെ, ഭരിക്കുന്ന മുന്നണിയെ പൊതുവേയും മുന്നണിയെ നയിക്കുന്ന കോൺഗ്രസ്, രണ്ടാം കക്ഷി മുസ്‌ലിം ലീഗ് എന്നിവയേയും രാഷ്ട്രീയമായി അസ്വസ്ഥമാക്കുന്ന പല കാര്യങ്ങളും ഉയർന്നുകഴിഞ്ഞു. സ്വാഭാവികമായും അവ സംഘടനാപരമായും ഈ പാർട്ടികളെ പിടിച്ചുകുലുക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ഓരോ വാർത്താസമ്മേളനങ്ങൾക്കു ശേഷവും പുതിയ പുതിയ വിവാദങ്ങൾ രൂപപ്പെടുകയും കത്തുകയും ചെയ്യുന്നതാണ് കേരള രാഷ്ട്രീയത്തിലെ പുത്തൻ സംഭവവികാസം. കുറച്ചധികം ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ വീണ്ടും കണ്ടത്. KSU- അലോഷ്യസ് സേവ്യർ വിവാദം, ടാറ്റയുടെ പേരിലുള്ള വിവാദം, വഖഫ് വിഷയം എന്നിങ്ങനെ ഒട്ടനവധി വിവാദങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

പിഎം ശ്രീയിൽ ഭിന്നത പരിഹരിക്കാനായിട്ടില്ല ഇതുവരെ. ഉപസമിതി റിപ്പോർട്ട് മന്ത്രിസഭായോഗം പരിഗണിച്ച് തുടർ നടപടിയിലേക്ക് കടക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാൽ ഉപസമിതിയിലെ തർക്കം കാരണം റിപ്പോർട്ട് സമർപ്പിച്ചില്ല. താൻ കെ എസ് യുവിനെ അപമാനിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യം അംഗീകരിക്കുമോ എന്നതിലും വ്യക്തമായ മറുപടി നൽകിയില്ല.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലത്തെ മന്ത്രിസഭായോഗം ഉപസമിതി റിപ്പോർട്ട് പരിഗണിച്ച് അതിൽ തുടർനടപടി സ്വീകരിക്കും എന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച അറിയിച്ചത്. എന്നാൽ ഇന്നലേയും ഉപസമിതി റിപ്പോർട്ട് മന്ത്രിസഭയ്ക്ക് മുന്നിൽ എത്തിയില്ല. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന വാദമാണ് മുഖ്യമന്ത്രി ഇന്ന് ഉയർത്തിയത്.

മന്ത്രിസഭ ഉപസമിതിക്കുള്ളിൽ തന്നെ വിഷയത്തിൽ വലിയ തർക്കമാണ് നിലനിൽക്കുന്നത്. ഉപസമിതി യോഗം ചേരുന്നത് പോലും അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യമാണ്. ഇത് പരിഹരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് എത്താത്തതിലൂടെ വ്യക്തമാകുന്നത്.

വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നൽകിയ വിശദീകരണങ്ങളിലും എവിടെയൊക്കെയോ പൊരുത്തക്കേടുകൾ മണക്കുന്നുണ്ട്. ബോർഡിലെ അമുസ്ലീം നിയമനം മുൻ സർക്കാർ സമ്മതിച്ചതാണ്, രൂപീകരണ ഉത്തരവിൽ തന്നെ അത് പറയുന്നുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒപ്പം, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വർഗീയത പരത്താനും മുസ്ലിം വിരുദ്ധവികാരം ഉണ്ടാക്കാനുമുള്ള പ്രചാരണം നടത്തുകയാണെന്ന ആരോപണവുമുണ്ട്. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

ഓരോ മതവിഭാഗവും അവരുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ആ വിഭാഗത്തിൽപ്പെട്ടവർതന്നെ കൈകാര്യം ചെയ്യുന്നതാണ് ഇതേവരെ തുടർന്നുപോന്ന രീതി. മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട വഖഫ് ബോർഡിൽ അമുസ്ലിംങ്ങളെ ഉൾപ്പെടുത്തുന്നത് മതനിരപേക്ഷതയ്ക്കെതിരായ നിലപാടാണെന്നും ഇതിനെ ശക്തമായി എതിർക്കണമെന്നും പിണറായി തുറന്നടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനെ പൊളിക്കുന്ന ചില രേഖകകളും പുറത്ത് വരുന്നുണ്ട്. വഖഫ് ബോർഡ് വിഷയത്തിലെ യുഡിഎഫ് ഇരട്ടത്താപ്പ് പുറത്തുവന്നതോടെ രക്ഷപ്പെടാൻ മുഖ്യമന്ത്രി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. രണ്ട്, രണ്ട് മുസ്ലിം ഇതരരെ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ച് പിണറായി സർക്കാർ ഉത്തരവിറക്കി. രണ്ടും നുണയാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നവയിലുള്ളത്.

നിയമഭേദഗതിക്കെതിരെ കേരള സർക്കാരും മുസ്ലീം ലീഗും ഉൾപ്പെടെ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി തള്ളിയതെന്ന് മുഖ്യമന്ത്രി പറയുന്നത്. ഈ ഹർജികളിൽ അന്തിമ ഉത്തരവ് ഇതുവരെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ല. വാദം കേൾക്കുന്നതിന് മുന്നോടിയായി ഒരു ഇടക്കാല ഉത്തരവ് മാത്രമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ കേസ് പെൻഡിങ് എന്നു തന്നെയാണ് കാണിക്കുന്നതും.

അമുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിന് പിണറായി സർക്കാർ തീരുമാനിച്ചു ഉത്തരവിട്ടിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ വാദം. ബോർഡ് രൂപീകരിച്ച് 2026 ഫെബ്രുവരി നാലിന് പുറത്തിറങ്ങിയ ഉത്തരവാണിതെന്ന് വ്യക്തമാകുന്നു. അമുസ്ലിം എന്ന ഒരു വാക്കുപോലും ഈ വിജ്ഞാപനത്തിൽ ഇല്ലെന്നും മറിച്ച് രണ്ട് ഒഴിവുകൾ ഒഴിച്ചിടുന്നു എന്നാണുള്ളതെന്നുമാണ് ഇതിന് സിപിഎം നൽകുന്ന മറുപടി.

സമാന നിലപാട് തന്നെയാണ് തമിഴ്നാട് സർക്കാരും ഇക്കാര്യത്തിൽ സ്വീകരിച്ചത്. 2025 നവംബർ 28നാണ് തമിഴ്നാട് സർക്കാരിന്റെ വിജ്ഞാപനം. വഖഫ് ബോർഡ് രൂപീകരിച്ചത്. പതിനാലാം വകുപ്പ് പ്രകാരമാണെങ്കിലും അമുസ്ലിം വിഭാഗത്തിൽ നിന്ന് ആരെയും ഉൾപ്പെടുത്തിയില്ല. മൂന്നു ഒഴിവുകളോടെയാണ് തമിഴ്നാട്ടിൽ ബോർഡ് രൂപീകരിച്ചു. തമിഴ്നാട്ടിലെ മുസ്ലീം ലീഗ് എംപിയായ നവാസ് കാണിയാണ് അവിടെ ചെയർമാൻ. ഒഴിവുകൾ നികത്താതെ ബോർഡ് രൂപീകരിക്കാൻ ആവില്ല എന്ന വി ഡി സതീശന്റെ വാദത്തിനുള്ള മറുപടി മുസ്ലിം ലീഗ് നേതാവ് ചെയർമാനായ തമിഴ്നാട് വഖഫ് ബോർഡിൽ തന്നെയുണ്ട്.

രണ്ട് അംഗത്വം ഒഴിച്ചിട്ട് വഖഫ് ബോർഡ് രൂപീകരിക്കാമോ എന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലൊരിക്കൽ വന്നതും അന്ന് തീർപ്പാക്കിയതും ആണ്. രണ്ട് ഒഴിവുകൾ ഇട്ട് ബോർഡ് രൂപീകരിച്ചതിനെതിരായ ഹർജി തീർപ്പാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണിത്. അന്ന് ഭരണത്തിലുണ്ടായിരുന്നത് പിണറായി സർക്കാർ തന്നെയായിരുന്നു എന്നത് മറ്റൊരു കാര്യം. സർക്കാർ കോടതിയിൽ ശക്തമായ നിലപാട് സ്വീകരിച്ചതോടെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്താനുള്ള നീക്കവും പാളിയിരുന്നു. അങ്ങനെ വരുമ്പോൾ മുഖ്യമന്ത്രി വീണ്ടും നുണപറയുകയാണോ എന്നൊരു സംശയവും ഉയരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix