Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ മാധ്യമ അടിയന്തരാവസ്ഥയോ? മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ വാർത്തകൾ നീക്കുന്നു, BJPയും UDFഉം തമ്മിൽ എന്ത് വ്യത്യാസം?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഴിഞ്ഞ ദിവസം കാസർ​ഗോഡ് നിന്ന് MDMAയുമായി പിടിയിലായ മൂന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ വാർത്തയാണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ പ്രധാന വിവാദ വിഷയം. അതിൽ ഒരാൾ മുഖ്യമന്ത്രി വിഡി സതീശനുമായി ഏറെ അടുപ്പത്തിലുള്ളയാളാണെന്നത് വിഷയത്തിന്റെ ​ഗൗരവവും വർധിപ്പിക്കുന്നതാണ്. സംഭവം എന്തായാലും പ്രതിപക്ഷം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ആരോപണം കൂടി സർക്കാരിനെതിരെ പുകഞ്ഞ് തുടങ്ങുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും സർക്കാറിനും വി ഡി സതീശനും എതിരെയുള്ള വാർത്തകൾ മെറ്റയെ കൊണ്ട് നീക്കം ചെയ്യിക്കുന്നു എന്ന ആരോപണം ഇന്നലെ തന്നെ ചില കോണുകളിൽ നിന്നും ഉയർന്നിരുന്നെങ്കിലും ഇപ്പോൾ അത് വലിയ രീതിയിൽ പ്രതിപക്ഷ നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണ്.

കേന്ദ്രത്തിനും സംഘപരിവാറിലും എതിരെയുള്ള വാർത്തകളെല്ലാം ഇത്തരത്തിൽ സോഷ്യൽ മീഡിയകളിൽ നിന്നും നിർബന്ധപൂർവ്വം ഒഴിവാക്കിപ്പിക്കുന്നുവെന്ന ആരോപണം ഏറെക്കാലമായി കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരെയുള്ളതാണ്. ഇതിൽ കേന്ദ്രത്തെ വലിയ രീതിയിൽ വിമർശിക്കുന്ന കോൺ​ഗ്രസ് തന്നെ അത്തരത്തിൽ ചെയ്യുന്നു എന്നതാണ് ഉയരുന്ന ഏറ്റവും വലിയ ആരോപണം. മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും സംബന്ധിച്ച വാർത്താകാർഡുകളും പോസ്റ്റുകളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് വ്യാപകമായി അപ്രത്യക്ഷമാകുന്നതായി റിപ്പോർട്ടുകളുണ്ട്. ചില മലയാള മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്ക് ഒരേ രീതിയിലുള്ള നിയന്ത്രണം നേരിടുന്നതോടെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെതിരെ വിമർശനം ശക്തമാകുകയാണ്. ‘Your photo is unavailable in India’ എന്ന സന്ദേശമാണ് നിയന്ത്രിക്കപ്പെട്ട നിരവധി പോസ്റ്റുകൾ തുറക്കുമ്പോൾ ഫേസ്ബുക്ക് നൽകുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തെ കുറിച്ചുള്ള വാർത്ത പോലും നീക്കം ചെയ്തു എന്നത് അത്ര നിസ്സാരമായി കാണാനാകില്ല.

ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്നത് തുടരണമെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ആവശ്യവുമായി ബന്ധപ്പെട്ട വാർത്താ കാർഡും വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വീഡിയോയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. അതേസമയം, ഡൽഹി ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിന്റെ പ്രസംഗങ്ങൾക്കെതിരെ സമാന നടപടി ഉണ്ടായിട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. വിദ്യാർഥികളെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ടി ജി മോഹൻദാസിന്റെ വിഷം തുപ്പുന്ന പ്രസംഗങ്ങൾ ഇപ്പോഴും നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഇടപെട്ടില്ല.

വി.ഡി സതീശന് തിരുവനന്തപുരത്ത് മാത്രമല്ല, ഡൽഹിയിലും വലിയ സ്വാധീനമുണ്ടെന്ന് വ്യക്തമാകുന്നതാണ് ഈ നടപടികളെന്നാണ് എ.എ റഹീം എംപി പരിഹസിക്കുന്നത്. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന സിനിമയിലെ ഒരു രംഗവും അദ്ദേഹം ഇതിനൊപ്പം ചേർത്തുവയ്ക്കുണ്ട്. “എനിക്ക് തിരുവനന്തപുരത്ത് മാത്രല്ലടോ, അങ്ങ് ഡൽഹിയിലുമുണ്ടെടാ വേണ്ടപ്പെട്ടവര്”!!! എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നതും.

മുഖ്യമന്ത്രിയെ വിമർശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് പറയുന്നത് മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസാണ്. വിമർശിക്കുന്നവർ വേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും നിലപാട് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രവും ഇല്ലാതാക്കുന്നു. ഭീരുത്വം കാരണമാണ് പോസ്റ്റുകൾ ഇല്ലാതാക്കുന്നതെന്നും മുഖ്യമന്ത്രി വിമർശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നുവെന്നും റിയാസ് പറഞ്ഞു.

മോദിയുടെ അതേ രീതി വി ഡി സതീശനും സ്വീകരിക്കുന്നു എന്ന ആക്ഷേപത്തോട് കോൺ​ഗ്രസ് എങ്ങനെ പ്രതികരിക്കും എന്നത് ശ്രദ്ധേയമാണ്. തൂഫാൻ വിഷയത്തിനും സർക്കാരിന് രണ്ട് നിലപാടാണോ എന്ന ചോദ്യം സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നുറപ്പ്. സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പൊലീസ് പൊക്കിയെന്നാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നേതാവ് വികെ സനോജ് പരിഹസിച്ചത്. ഒരു വശത്ത് തൂഫാൻ കളംവാഴുമ്പോൾ ഒരു തൂഫാൻ വാരിയറടക്കമുള്ള യൂത്ത് കോൺ​ഗ്രസ് നേതാക്കൾ അതേ പൊലീസിന്റെ പിടിയിൽ മയക്കുമരുന്നുമായി പിടിയിലാകുന്നത് അത്രയെളുപ്പം തേച്ചുമാച്ച് കളയാവുന്ന ഒരു പാപക്കറയല്ല.

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള വാർത്തകൾക്ക് ഔദ്യോഗിക വിലക്ക് ഏർപ്പെടുത്തുന്ന അടിയന്തിരാവസ്ഥാ യുഗം കേരളത്തിൽ വന്നെന്നാണ് മുൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ് കുറിച്ചത്. മാധ്യമസ്ഥാപനങ്ങളുടെ മാനേജ്മെന്റിനെ നേരിട്ട് വിളിച്ച് ആ വാർത്ത കൊടുക്കരുത് , ഈ വാർത്ത കൊടുക്കരുത് എന്ന് പറഞ്ഞു വിലക്കുക മാത്രമല്ല മെറ്റാ വഴിയും വാർത്തക്ക് വിലക്ക് ഏർപ്പെടുത്തുന്നു. നുണകളുടെ പ്രചാരകർ സത്യം പറയുന്നതിന് ഏർപ്പെടുത്തുന്ന വിലക്ക് പൊട്ടിച്ചെറിയുക എന്നും വീണാ ജോർജ് കുറിച്ചു.

വാർത്തകൾക്ക് നേരെയാണോ മയക്കുമരുന്ന് കച്ചവടക്കാർക്ക് നേരെയാണോ ആഭ്യന്തര മന്ത്രിയുടെ ഓപ്പറേഷൻ തൂഫാനെന്ന് പി ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത അനുയായി അറസ്റ്റിലാകുന്നത് ജനങ്ങൾ അറിയേണ്ടേയെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

സാധാരണ നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ സംഘപരിവാറിനോ എതിരെ വരുന്ന വിമർശനങ്ങൾ നീക്കം ചെയ്യുന്ന അതേ രീതിയാണ് ഇപ്പോൾ വി.ഡി സതീശനെതിരായ വാർത്തകളുടെ കാര്യത്തിലും മെറ്റ സ്വീകരിക്കുന്നത്. നീക്കം ചെയ്ത വാർത്തകൾ ഏതെല്ലാമെന്നും എഎ റഹീം വെളിപ്പെടുത്തുന്നുണ്ട്.

ആർഎസ്എസ് വക്താവ് ടി.ജി മോഹൻദാസിനെ തൊടാൻ സർക്കാരിന് ഭയമാണോ എന്ന ചോദ്യമുയർത്തുന്ന കൈരളിയുടെ വാർത്താ കാർഡ്, ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ, പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് അനുഭാവിയായ വീട്ടമ്മയെക്കുറിച്ചുള്ള വാർത്ത, സമ്പന്നരോടുള്ള നരേന്ദ്ര മോദിയുടെ താൽപ്പര്യത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ വിമർശനം, ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ റിപ്പോർട്ടർ ടിവി പുറത്തുവിട്ട, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ പിടിയിലായ വാർത്ത എന്നിവയൊക്കെ ആണ് നീക്കം ഇത്തരത്തിൽ ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് നടപടികൾ. നിയമവിരുദ്ധമായതോ പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നതോ ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്കോ പൊലീസിനോ നിർദ്ദേശിക്കാനാകും. ഈ അധികാരമാണ് ദുർവിനിയോഗം ചെയ്യുന്നതെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു.

അതേസമയം, ലഹരിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ഒൻപതാം തീയതി അന്ന് തന്നെ നടപടിയെടുത്തിരുന്നതായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് പറയുന്നത്. എന്നാൽ പ്രതികൾക്ക് യൂത്ത് കോൺഗ്രസുമായി ബന്ധമില്ലെന്നായിരുന്നു മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ആയിരുന്ന മുഹമ്മദ് ഹുസൈൻ പിടിയിലാകുന്നത്. ഇയാൾക്കൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുൾ സലാം, കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ബാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്. മുഹമ്മദ് ഹുസൈൻ കോൺഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടിൽ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയാകുന്നതിന് മുമ്പ് പി കെ കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം അബ്ദുൾ സലാം നിയമസഭയിലും എത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer