തിരുവനന്തപുരം: കൊച്ചിയില്‍ നിക്ഷേപകരെ കണ്ടതിനെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. ‘ചിലരെയെല്ലാം രഹസ്യമായി കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും. ചിലപ്പോള്‍ മുഖ്യമന്ത്രിയെ ഇവിടെ വന്ന് കാണും. ഞാന്‍ എറണാകുളത്ത് ഉണ്ടതുകൊണ്ടാണ് അവര്‍ അവിടെ വന്നത്. നമ്മുടെ സംസ്ഥാനത്ത് പ്രളയം പോലുള്ള ഗൗരവകരമായ കാര്യങ്ങളുള്ളപ്പോഴും മാധ്യമങ്ങള്‍ക്ക് ഇതേപോലത്തെ കാര്യങ്ങള്‍ വിവാദമാക്കാനാണ് താല്‍പ്പര്യ’മെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ പ്രാവശ്യം ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍. ഇനി വേണ്ട. വേറെ വല്ലതുമുണ്ടെങ്കില്‍ പറയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിക്ഷേപകര്‍ ഉണ്ടെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ വന്നല്ലേ കാണേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു വിഡി സതീശന്റെ പ്രതികരണം. പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഗതാഗതമന്ത്രി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി അതില്‍ വിവാദം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




