Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത്. കടൽമക്കളെ അധിക്ഷേപിച്ചതിൽ മുഖ്യമന്ത്രി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും, കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജിജി ആരോപിച്ചു.

അപകടം നടന്നിട്ട് എട്ട് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ചതെന്നും, ആശ്വാസ വാക്കുകളല്ല തങ്ങൾക്ക് ആവശ്യമെന്നും ജിജി പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ എന്താണെന്ന് കേൾക്കാതെ ഫോൺ സംഭാഷണം അവസാനിപ്പിച്ചെന്നും അവർ ആരോപിച്ചു.

കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. രാമേശ്വരം ഭാഗത്തും തിരച്ചിൽ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ പ്രധാന ആവശ്യം.

അതേസമയം, മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി സ്കൂബ സംഘത്തിന്റെ പരിശോധന ആരംഭിച്ചു. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചിലിനായി നേവി സംഘവും എത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix