Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹുസൈനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു; MDMA കേസ് പ്രതികളുമായുള്ള ബന്ധം പറഞ്ഞ് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എംഡിഎംഎ കേസിൽ കാസർ​ഗോഡ് അറസ്റ്റിലായ പ്രതികളുമാള്ള ബന്ധം തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് നടന്ന വാർത്ത സമ്മേളനത്തിലാണ് തനിക്ക് അവരെ അറിയാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്. അറസ്റ്റിലായ രണ്ടുപേരെ എനിക്ക് നേരിട്ട് അറിയാമെന്നും മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കോൺ​ഗ്രസിന് വേണ്ടി സമരം ചെയ്തിട്ടുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.

പല തവണ എന്നെ വന്ന് കണ്ടിട്ടുണ്ട്. ഞാൻ അവരെ ആദ്യമായി ഫോണിൽ വിളിക്കുന്നത് നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തി ചാർജിൽ പരിക്കേറ്റപ്പോഴാണ്. ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ ആൾ എന്ന നിലയിലാണ് വീട്ടിൽ പോയി കണ്ടതെന്നും അവിടെ ഒരു പരിപാടിക്ക് പോയപ്പോഴാണ് വീട്ടിൽ കയറിയതെന്നും വിഡി സതീശൻ പറഞ്ഞു.

വന്ദേമാതരം വിഷയത്തിൽ സർക്കാരിന് കൃത്യമായ നയമുണ്ടെന്ന് ന്യായീകരിച്ചു മുഖ്യമന്ത്രി രം​ഗത്തെത്തി. കേന്ദ്രത്തിൽ നിന്ന് വന്ന കത്ത് ഫോർവേഡ് ചെയ്തു എന്ന് മാത്രമേയുള്ളൂയെന്നും സർക്കാർ എന്താണ് തീരുമാനിച്ചിട്ടുള്ളത് എന്നത് ഓഗസ്റ്റ് 15ന് കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer