കൊച്ചി: മഞ്ഞുമ്മലിൽ പുഴയിൽ വീണ യുവാവ് മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേൽ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ആന്റണി പുഴയിൽ വീണത്. രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
2020ൽ നാട്ടിൽ തനിക്കെതിരെ നടന്ന അപവാദ പ്രചാരണം മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്ന് വീഡിയോയിൽ ആന്റണി പറഞ്ഞിരുന്നു. ഇതുമൂലം വർഷങ്ങളായി മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും യുവാവ് പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.











