Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി പ്രതിസന്ധി: രാജ്യത്താകെ പവർകട്ട്; അടുത്ത മാസം മുതൽ ലഭ്യത ഉറപ്പാക്കാൻ നടപടി: മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്നും പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സെപ്റ്റംബറിൽ വൈദ്യുതി ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആവശ്യമായ ആസൂത്രണം നടത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം മുതൽ സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി നാളെ വിപുലമായ യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞയാഴ്ച ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതിസന്ധി പൂർണമായി പരിഹരിക്കാനായിട്ടില്ല.

ഈ മാസം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ ആവശ്യമായ വൈദ്യുതി ലഭ്യമല്ലാകുമെന്ന് ജൂണിൽ തന്നെ വ്യക്തമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ നേരത്തെ സ്വീകരിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്ന് 150 മെഗാവാട്ട് അധിക വൈദ്യുതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം 93.4 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.

ദീർഘകാല വൈദ്യുതി കരാറുകളിലൂടെയുള്ള ലഭ്യത പഴയ നിലയിലായിട്ടില്ല. ഇതിനിടെ അണക്കെട്ടുകളിലെ ജലനിരപ്പ് 61 ശതമാനമായി കുറഞ്ഞതും ആശങ്ക ഉയർത്തുന്നുണ്ട്. വേനൽക്കാലത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതയിലേക്കാണ് ജലനിരപ്പിലെ ഇടിവ് വിരൽചൂണ്ടുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix