Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതി പ്രതിസന്ധി ഒഴിയാത്ത 20 ദിനങ്ങൾ; ഇന്നും നിയന്ത്രണത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായി രേഖപ്പെടുത്തി. ഇന്നലെ പീക്ക് ടൈം വൈദ്യുതി ആവശ്യകത 4785 മെഗാവാട്ട് ആയിരുന്നു.

ഉയർന്ന വൈദ്യുതി ഉപയോഗത്തെ തുടർന്ന് ഇന്നലെ ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. ഇന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. എന്നാൽ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കാനായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

ഞായറാഴ്ചയായതിനാൽ വൈദ്യുതി ആവശ്യകതയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ആരംഭിച്ചിട്ട് ഇന്ന് 20 ദിവസം പിന്നിട്ടു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix