Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാജ്യതലസ്ഥാനത്ത് ഉന്നതതല ചർച്ച; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലാണ് ധാരണയായത്.

കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ തീരുമാനമായി. കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പുവെക്കും.

പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതം ശേഷിയുള്ള BESS പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യാനും ധാരണയായി.

സംസ്ഥാനത്തിന്റെ അടിയന്തര വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 മെഗാവാട്ട് വരെ വൈദ്യുതി കേരളത്തിന് ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലായിരിക്കും വൈദ്യുതി ലഭ്യമാക്കുക.

കായംകുളത്ത് നിലവിലുള്ള 27 മെഗാവാട്ട് സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. പദ്ധതിക്ക് ആവശ്യമായ സംസ്ഥാനതല സഹകരണം ഉറപ്പാക്കും.

കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് സംസ്ഥാനത്തിനായി പ്രത്യേക വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എൻടിപിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പവർ പർച്ചേസ് കരാർ (PPA) ഒപ്പിടാൻ എൻടിപിസി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കെഎസ്ഇബിയുടെ പ്രവർത്തനമികവ് വർധിപ്പിക്കുന്നതിനായി മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയിലും എൻടിപിസിയുടെ സാങ്കേതിക സഹായവും പ്രൊഫഷണൽ വൈദഗ്ധ്യവും ലഭ്യമാക്കും.

പുനരുപയോഗ ഊർജം കാര്യക്ഷമമായി സംഭരിച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നതിനും പീക്ക് സമയങ്ങളിലെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കുന്നതിനും പദ്ധതികൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix