Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vdsatheeshan

രാജ്യതലസ്ഥാനത്ത് ഉന്നതതല ചർച്ച; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലാണ് ധാരണയായത്. കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ തീരുമാനമായി. കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പുവെക്കും. പോത്തൻകോട്, […]
Read more

”കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയും KPCCയും അറിയിക്കാറുണ്ട്, ഒരു പരാതിയുമില്ല’: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളി മന്ത്രി കെ മുരളീധരൻ. അറിയേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും നിലവിൽ തനിക്ക് പരാതിയില്ലെന്നും മുരളീധരൻ പറഞ്ഞു. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താൻ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും അന്ന് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ വിമർശനം നേരിട്ടിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോൾ അറിയേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിലും മുരളീധരൻ പ്രതികരിച്ചു. അമിത് ഷായെ […]
Read more

മുഖ്യമന്ത്രിക്കെതിരെ അടൂർ പ്രകാശ്; ‘യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’

തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി മുന്നണി കൺവീനറും എംപിയുമായ അടൂർ പ്രകാശ്. മുന്നണിയുടെ യോഗം അടുത്തകാലത്തൊന്നും ചേർന്നിട്ടില്ലെന്നും പല കാര്യങ്ങളിലും ചർച്ചയും ആലോചനയും ഇല്ലാതെയാണ് തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും വലിയ പരിക്കില്ലാതെ യുഡിഎഫ് 18 സീറ്റുകൾ നേടിയെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ഏകോപനക്കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ടത് കൺവീനറുടെ ചുമതലയാണെങ്കിലും ചെയർമാന്റെ അനുമതിയോടെയാണ് യോഗം വിളിക്കേണ്ടതെന്ന് അടൂർ പ്രകാശ് […]
Read more

മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല; മാധ്യമങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാർത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ലെന്ന് സൂചന. വാർത്താസമ്മേളനം സംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാധാരണ രാവിലെ ഒൻപത് മണിയോടെയാണ് വാർത്താസമ്മേളനം നടത്താറുള്ളത്. എന്നാൽ ഇന്ന് വൈകിട്ട് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം മുഖ്യമന്ത്രിക്ക് മൂന്ന് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. വാർത്താസമ്മേളനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പിആർഡിയാണ് മാധ്യമപ്രവർത്തകർക്ക് നൽകേണ്ടത്. എന്നാൽ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ഇന്ന് വാർത്താസമ്മേളനം നടന്നില്ലെങ്കിൽ നാളെ നടത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. നാളെയും നടത്താത്ത […]
Read more

പ്രിയദർശിനിയും പവർക്കട്ടും പ്രധാന ചർച്ച; 38 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മറ്റന്നാൾ ഫലം പ്രഖ്യാപിക്കും. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രാദേശിക വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായതെങ്കിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും മുന്നണികളുടെ രാഷ്ട്രീയ നിലപാടുകളും പ്രചാരണത്തിൽ ഇടംപിടിച്ചു. നിലവിലെ കണക്കനുസരിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 38 വാർഡുകളിൽ 22 എണ്ണം യുഡിഎഫിന്റെയും 15 എണ്ണം എൽഡിഎഫിന്റെയും സിറ്റിങ് വാർഡുകളാണ്. ട്വന്റി20 അംഗം […]
Read more

മുഖ്യമന്ത്രിയുടെ യാത്ര; ഇതേ കമ്പനിയുടെ വിമാനം പിണറായി ഉപയോഗിച്ചിട്ടുണ്ട്:പ്രതികരണവുമായി കെ. മുരളീധരൻ

തൃശൂർ: മുഖ്യമന്ത്രിയുടെ സ്പോൺസർ ചെയ്ത വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയൻ ഉപയോഗിച്ചിട്ടുണ്ടെന്നും കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രകളിലും മാറ്റം വേണമെന്നും മുരളീധരൻ പറഞ്ഞു. കരിവണ്ടി മാറി വന്ദേഭാരത് വന്നതുപോലെ യാത്രാ രീതികളിലും മാറ്റം സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നും മുരളീധരൻ വ്യക്തമാക്കി. തനിക്ക് നിലവിൽ ഇത്തരമൊരു വിമാനയാത്ര നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. […]
Read more

സർക്കാർ പിന്തുണയില്ലെങ്കിൽ രാജിവെക്കുമെന്ന് കെ ജയകുമാർ; മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

പത്തനംതിട്ട: സർക്കാർ പിന്തുണയില്ലെന്ന് വ്യക്തമായാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് അറിയിക്കാനാണ് ജയകുമാറിന്റെ നീക്കം. രാവിലെ 11.30നാണ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച. മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് 54 ദിവസം മാത്രം ശേഷിക്കെ ദേവസ്വം മന്ത്രിയും ബോർഡും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ബോർഡിനെ തുടർച്ചയായി വിവാദങ്ങളുടെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും ദേവസ്വം മന്ത്രി കെ. മുരളീധരനും അദ്ദേഹത്തിന്റെ ഓഫീസും […]
Read more

ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്‍റെ തീരുമാനം; മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭ സംഘടിപ്പിക്കേണ്ടതില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ നിലവിലെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെയാണ് ഔദ്യോഗിക സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക കേരളസഭയുടെ ആറാം എഡിഷനായി സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ലോക കേരളസഭ സെക്രട്ടേറിയറ്റിന് […]
Read more

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിലിനെ നേരിട്ട് ഹാജരാക്കാൻ കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടഞ്ഞ് അവഹേളിച്ച കേസിൽ പ്രതിയായ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. രാവിലെ 11ന് പ്രതിയെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ചേന്തി അനിലിന്റെ കസ്റ്റഡി അപേക്ഷയിൽ നാളെ വാദം കേട്ടശേഷം കോടതി തീരുമാനമെടുക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ ചേന്തി അനിലിനെതിരെ […]
Read more

‘നാല് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ധാരണ’; ജയിച്ചാൽ അവര്‍ യുഡിഎഫിനൊപ്പം നിൽക്കും: വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 92 സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചത് . സീറ്റ് നിർണയത്തിൽ ഘടകകക്ഷികളുമായി ഒരു തരത്തിലുമുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായില്ല എന്നും സതീശൻ. ദില്ലിയില്‍ ചര്‍ച്ച നടത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്. വിസ്മയങ്ങളും ഒരുപാട് ഉണ്ടായി . ജി സുധാകരൻ, എ സുരേഷ്, ശശി ഇവരെല്ലാം വിസ്മയങ്ങളാണ്. നാല് സ്വതന്ത്രരുമായി ധാരണ ഉണ്ടെന്നും ജയിച്ചാൽ അവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix