Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോവിഡിന്റെ പുതിയ വകഭേദം PJ.2.1 ലോകത്ത് വ്യാപിക്കുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യവിദഗ്ധർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോവിഡിന്റെ പുതിയ വകഭേദമായ PJ.2.1 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു. വടക്കേ അമേരിക്കയ്ക്ക് പുറമെ യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ മേഖലകളിലും രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. SARS-CoV-2 വൈറസിന്റെ ഈ വകഭേദം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ സാന്നിധ്യമറിയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

നിലവിലെ വിലയിരുത്തലുകൾ പ്രകാരം PJ.2.1 വലിയ രോഗവ്യാപനത്തിന് കാരണമാകാനുള്ള സാധ്യത കുറവാണ്. മറ്റ് കോവിഡ് വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമായ പ്രത്യേക ലക്ഷണങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. താരതമ്യേന വലിയൊരു കൂട്ടം ജനിതക മാറ്റങ്ങളോടെ പെട്ടെന്ന് രൂപപ്പെടുന്ന വൈറസ് വകഭേദങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‘സാൾട്ടേഷൻ വേരിയന്റ്’ വിഭാഗത്തിലാണ് PJ.2.1 ഉൾപ്പെടുന്നത്.

ഇൻഫ്ലുവൻസയ്ക്കും മറ്റ് ശ്വാസകോശ അണുബാധകൾക്കും സമാനമായ ലക്ഷണങ്ങളാണ് ഈ വകഭേദം ബാധിച്ചവരിൽ കാണുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2026 മേയിൽ കാനഡയിലെ ഒന്റാറിയോയിലാണ് PJ.2.1 ആദ്യമായി റിപ്പോർട്ട് ചെയ്തത്. പിന്നാലെ ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചു. ജൂൺ 30ന് ന്യൂയോർക്ക് നഗരത്തിലും വകഭേദം കണ്ടെത്തി. തുടർന്ന് കാലിഫോർണിയ, അരിസോണ, ന്യൂജഴ്സി, വിർജീനിയ, നോർത്ത് കരോലിന, മിസൗറി, ഒക്ലഹോമ, കൊളറാഡോ, ഫ്ലോറിഡ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു.

സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനമുണ്ട്. പനി, വിറയൽ, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, പേശീവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ശ്വാസതടസ്സം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും കണ്ടുവരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ആരോഗ്യജാഗ്രത തുടരാം

കോവിഡ് വൈറസ് പൂർണമായും ഇല്ലാതായിട്ടില്ല. തീവ്രത കുറഞ്ഞ വിവിധ വകഭേദങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇടയ്ക്കിടെ ഇവയുടെ സാന്നിധ്യം വർധിക്കാനും സാധ്യതയുണ്ട്. സാധാരണ ജലദോഷപ്പനിക്കു സമാനമായ ലക്ഷണങ്ങളോടെ രോഗം വരാമെന്നും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിഭാഗം കേസുകളും ലഘുവായതാണെന്നുമാണ് വിലയിരുത്തൽ. പലരിലും നാലോ അഞ്ചോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കുറയാറുണ്ട്.

തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക തുടങ്ങിയവ പ്രധാന പ്രതിരോധ മാർഗങ്ങളാണ്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും വേണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യസഹായം തേടണം.

പ്രധാന ലക്ഷണങ്ങൾ

പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, ചുമ, തലവേദന, പേശീവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വയറിലെ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയവയും ചിലരിൽ പ്രകടമാകാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനിക്കും സമാനമായ ലക്ഷണങ്ങളുണ്ടാകുന്നതിനാൽ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. കൃത്യമായ രോഗനിർണയത്തിനായി വൈദ്യോപദേശം തേടുന്നതാണ് ഉചിതം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix