Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: controversy

അപകടത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം: വിദ്യാര്‍ത്ഥി റോഡില്‍ രക്തം വാര്‍ന്ന് മരിച്ചു

കണ്ണൂര്‍: ബസ് ജീവനക്കാരുടെയും നാട്ടുകാരുടെ തര്‍ക്കത്തിനിടെ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് നടുറോഡില്‍ ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥി പി ആകാശ്(20) ആണ് ഇന്നലെ അപകടത്തില്‍ മരിച്ചത്. രാവിലെ കോളേജിലേക്ക് സ്‌കൂട്ടറില്‍ പോകവെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയും റോഡിലേക്ക് വീണ ആകാശിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. ബസുകാരുടെ കുറ്റമല്ല അപകടത്തിന് കാരണമെന്ന ജീവനക്കാരുടെ നിലപാടാണ് തര്‍ക്കത്തിന് കാരണമായത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കുന്നത് 15 മിനിറ്റോളമാണ് […]
Read more

അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുത് : ഓരോ സാരിക്കും 390 രൂപ നിരക്കിലാണ് സംഘാടക്കാർക്ക് നൽകിയതെന്നും കല്യാൺ സിൽക്‌സ്

കല്യാൺ സിൽക്സിനും പണികൊടുത്തത് മൃദംഗനാദം. അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും 12500 സാരിയുടെ ഓഡർ വന്നുവെന്നും ഓരോന്നിനും വില 390 രൂപ നിരക്കിലാണ് സംഘാടക്കാർക്ക് നൽകിയതെന്നും കല്യാൺ സിൽക്‌സ് അറിയിച്ചു. എന്നാൽ സാരിവാങ്ങാനായി മൃദംഗനാദം 1600 രൂപയാണ് നർത്തകരിൽ നിന്നും ഈടാക്കിയത്.അങ്ങനെയാണെകിൽ 19200000 രൂപയാണ് മൃദംഗനാദം ആകെ മൊത്തം നേടിയെടുത്തത്. മൃദംഗ വിഷനുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണെന്നും കല്യാണ്‍ സില്‍ക്‌സ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.12,500 സാരികള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മൃദംഗ വിഷന്‍ തങ്ങളെ സമീപിച്ചു. പരിപാടിക്ക് മാത്രമായി ഡിസൈന്‍ […]
Read more

ജി സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത്; ബി. ഗോപാലകൃഷ്ണന്‍

അനീഷ എം എ: സബ് എഡിറ്റർ തൃശൂര്‍: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ വീട്ടില്‍ പോയി കണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് ജി. സുധാകരനെ കാണാന്‍ പോയതെന്നും സുധാകരന്‍ കാണിച്ച സ്‌നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് സുധാകരനെ സന്ദര്‍ശിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും […]
Read more

വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് ചേരിപ്പോര് രൂക്ഷമാകുന്നതിനിടയില്‍ വീണ്ടും എഫ്ബി പോസ്റ്റുമായി ഭക്ഷ്യവകുപ്പ് സെപ്ഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്. ‘കര്‍ഷകനാണ്, കള പറിക്കാന്‍ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റാണ് പ്രശാന്ത് പങ്കുവെച്ചിരിക്കുന്നത്. കാംകോ കള പറിക്കല്‍ യന്ത്രത്തിന്റെ ചിത്രം സഹിതം അടങ്ങിയ പോസ്റ്റില്‍ ആരുടെയും പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റില്‍ പറയുന്നു. അതേസമയം ഐഎഎസ് […]
Read more

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ ഉടന്‍ നടപടി

തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ നടപടിക്കൊരുങ്ങുന്നു. നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെടുന്നു. മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഫോണ്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍ ഫോറന്‍സിക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലില്‍ […]
Read more

ലഹരി ഉപയോഗത്തെ ചൊല്ലിയുളള തര്‍ക്കം; മകന്‍ അച്ഛനെ കൊലപ്പെടുത്തി

കോട്ടയം: കുമാരനെല്ലൂരില്‍ ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജുവിന്റെ മകന്‍ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടയില്‍ അശോകന്‍ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്‍ക്വസ്റ്റിനുശേഷം രാജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

അന്‍വറിന്റെ പൊളിറ്റിക്കല്‍ ഡിഎന്‍എ പരിശോധിക്കണ; ഇ എന്‍ സുരേഷ് ബാബു

പി വി അന്‍വറിന്റെ പൊളിറ്റിക്കല്‍ ഡിഎന്‍എ പരിശോധിക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ചേലക്കരയിലും പാലക്കാടും സിപി ഐഎമ്മും ബിജെപിയും തമ്മില്‍ അഡ്ജസ്റ്റ്മെന്റുണ്ടെന്ന് അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായാണ് സുരേഷ് ബാബുവിന്റെ പ്രതികരണം. സിപിഐഎമ്മിന്റെ രാഷ്ട്രീയ എതിരാളിയാവാനുള്ള ഒരു അര്‍ഹതയും അന്‍വറിനില്ല. അന്‍വര്‍ പറയുന്നത് നിലവാരമില്ലാത്ത ആരോപണങ്ങളാണ്. അന്‍വര്‍ പിച്ചും പേയും പറയുകയാണെന്നും ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. പാലക്കാട് എല്‍ഡിഎഫില്‍ നിന്ന് കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കുള്ളില്‍ വലിയ രീതിയില്‍ വോട്ട് […]
Read more

തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ; തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും; മനാഫ്

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അര്‍ജുന്റെ ചിത […]
Read more

ഭിന്നശേഷിക്കാരെ പരിഹസിച്ച്;മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷ വീഡിയോക്ക് വിമര്‍ശനങ്ങള്‍

ലണ്ടന്‍:ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ മുന്‍ ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷം വിവാദത്തില്‍.മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ അണിനിരന്ന ലെജന്‍ഡ്സ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ ചാംപ്യന്‍സിനെ തകര്‍ത്ത ഇന്ത്യ കിരീടം ചൂടി.ഇതിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ വിജയമാഘോഷിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു.ജനപ്രിയ ഗാനമായ ‘തോബ തോബ’ പാട്ടിന് മുടന്തിക്കൊണ്ട് നൃത്തം ചെയ്താണ് മൂവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.ഭിന്നശേഷിക്കാരെ കളിയാക്കുന്ന രീതിയില്‍ വീഡിയോ ചിത്രീകരിച്ചതിന് പൊലീസില്‍ പരാതിയുമെത്തി. എന്നാല്‍ […]
Read more

കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നല്‍കിയ സംഭവം;വിശദീകരണവുമായി വീണാ ജോര്‍ജ്

പത്തനംതിട്ട:കാപ്പാ കേസ് പ്രതിയ്ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്.മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍,അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്.അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താന്‍ തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix