Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഡ്രൈ ഡേയിൽ ഇരട്ടിവിലയ്ക്ക് ബിയർ കച്ചവടം

തിരുവനന്തപുരം: ഡ്രൈ ഡേയിൽ അനധികൃതമായി ബിയർ വിൽപ്പന. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 257 ലിറ്റർ ബിയർ പിടികൂടി. ഹവ്വാ ബീച്ചിന് സമീപത്തെ മറൈൻ പാലസ് ഹോട്ടലിനോട് ചേർന്നുള്ള ബിയർ പാർലറിൽ നിന്നാണ് ബിയർ പിടികൂടിയത്. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് ബിയർ വിൽപ്പന നടത്തിയതിന് സ്ഥാപനത്തിനെതിരെ കേസെടുത്ത് അടപ്പിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈ ഡേ ദിനത്തിൽ ബിയർ പാർലറിൽ വ്യാപകമായി അനധികൃത വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പരിശോധന. ഉദ്യോഗസ്ഥർ […]
Read more

കാലടി സംസ്കൃത സർവകലാശാലയിലെ എസ്‌എഫ്‌ഐ സമരം; 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എസ്‌എഫ്‌ഐ സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികൾക്കെതിരെ നടപടി. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സിൻഡിക്കേറ്റ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷൻ. സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കം 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സർവകലാശാലയിൽ സമരം നടത്തിയത്. സമരത്തിനിടെ താൽക്കാലിക വൈസ് ചാൻസലർ സി.സി. തോമസിനെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന പരാതിയും ഉയർന്നിരുന്നു. സംഭവത്തിൽ സി.സി. തോമസ് നേരിട്ട് പരാതി നൽകിയിരുന്നു. സർവകലാശാലയിലെ സമരത്തിന്റെ […]
Read more

എം ആര്‍ അജിത് കുമാറിനുൾപ്പെടെ സ്റ്റേഷന്‍ ചുമതല; വിവാദ പട്ടിക പിന്‍വലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്റ്റേഷനുകളുടെ ചുമതല നൽകിയ വിവാദ ഉത്തരവ് ഡിജിപി പിൻവലിച്ചു. സസ്പെൻഷനിലുള്ള എം.ആർ. അജിത് കുമാറിനെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഉത്തരവ് വിവാദമായത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ മാതൃകാ സ്റ്റേഷനുകളാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഡിജിപി മുതൽ എസ്പി വരെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വിവിധ സ്റ്റേഷനുകളുടെ ചുമതലക്കാരായി നിയോഗിച്ച് ഉത്തരവിറക്കിയത്. ഇതിൽ സസ്പെൻഷനിലുള്ള എം.ആർ. അജിത് കുമാറിന് വർക്കല പൊലീസ് സ്റ്റേഷന്റെ ചുമതലയാണ് നൽകിയത്. മാസങ്ങൾക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനിൽ […]
Read more

സര്‍ക്കാര്‍ ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറി; ഡോക്ടർക്ക് നിർബന്ധിത അവധി

കൊല്ലം: രോഗിയോടും ഒപ്പമെത്തിയവരോടും മോശമായി പെരുമാറിയെന്ന പരാതിയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നിർബന്ധിത അവധി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രേഖ കൃഷ്ണനോടാണ് നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകിയത്. രോഗിയോടും ബന്ധുക്കളോടും ഡോക്ടർ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോടാണ് ഡോക്ടർ തർക്കിച്ചത്. രോഗിയുടെ ആരോഗ്യപ്രശ്നങ്ങൾ […]
Read more

‘സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ’; കാന്തപുരത്തിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി കെ.എ. തുളസി

പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മന്ത്രി കെ.എ. തുളസി. എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഒന്നിനെ മറ്റൊന്നിൽനിന്ന് മാറ്റിനിർത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളെയും പെൺകുട്ടികളെയും പൊതുധാരയിലേക്ക് കൊണ്ടുവരിക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തുളസി പറഞ്ഞു. സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാന്തപുരത്തിന്റെ പ്രസ്താവന തള്ളിക്കളയേണ്ടതല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്റെ അഭിപ്രായം വ്യക്തമാക്കിയതാണെന്നായിരുന്നു […]
Read more

പെരിയാറിൽ വ്യവസായ മാലിന്യം; രാവിലെ പുഴയിൽ വലിയ അളവിൽ പത

കൊച്ചി: ഏലൂർ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതായി പരാതി. ഇന്ന് രാവിലെ ഏഴുമണിയോടെ പുഴയിൽ വ്യാപകമായി പതയും നുരയും കണ്ടെത്തുകയായിരുന്നു. കുടിവെള്ള പദ്ധതികൾക്ക് ഉൾപ്പെടെ ആശ്രയിക്കുന്ന പെരിയാറിലാണ് വീണ്ടും മാലിന്യക്കാഴ്ചയുണ്ടായത്. ഏലൂർ, പാതാളം, ബിനാനിപുരം മേഖലകളിലാണ് രാവിലെ പുഴയിൽ നുര കണ്ടെത്തിയത്. പെരിയാറിന്റെ ഇരുകരകളിലുമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽനിന്ന് മാലിന്യം ഒഴുകിയെത്തുന്നത് ഇതാദ്യമല്ല. 24 മണിക്കൂറും നിരീക്ഷണ സംവിധാനമുണ്ടെന്ന് പറയുന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സംവിധാനങ്ങൾ നിലനിൽക്കെയാണ് വീണ്ടും മാലിന്യമൊഴുക്കിയത്. വേലിയേറ്റം ആരംഭിച്ചതോടെ നുരയുടെ […]
Read more

‘പിണറായി പറഞ്ഞതിൽ ഭീഷണി എവിടെയാണ്?’: വി കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഐഎം

കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐഎം നേതാവ് ടി.ഐ. മധുസൂദനൻ. പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ ഭീഷണി എവിടെയാണെന്ന് ചോദിച്ച മധുസൂദനൻ, സിപിഐഎം ഭീഷണി മുഴക്കുകയാണെന്ന പ്രചാരണം ശരിയല്ലെന്നും വ്യക്തമാക്കി. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുന്നതാണ് സിപിഐഎമ്മിന്റെ ശൈലിയെന്ന് മധുസൂദനൻ പറഞ്ഞു. പിണറായി വിജയനെ കാണുമ്പോൾ പേടിക്കുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ കുറിപ്പ് വായിച്ചാണ് മധുസൂദനൻ വാർത്താസമ്മേളനം നടത്തിയത്. പ്രസംഗത്തിലെ ഓരോ പരാമർശവും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി […]
Read more

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി. ഹൗസിൽ എ.വി. അജ്മൽ (21) ആണ് മരിച്ചത്. തൈക്കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കടലിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദേശപ്രകാരം മത്സ്യത്തൊഴിലാളികൾ തന്നെ മൃതദേഹം കരയിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് അജ്മൽ കടലിൽ ഒഴുക്കിൽപ്പെട്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെയും […]
Read more

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 17 മുതൽ ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഫോണിലും വാട്‌സ്ആപ്പിലും ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ ദുബായിലെ കസാഖിസ്ഥാൻ കോൺസുലേറ്റിൽ വിവരം അറിയിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ പരാതിയെ തുടർന്ന് ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഫ്ലാറ്റിൽ കണ്ടെത്തിയത്. ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയ റഷ്യൻ ഭാഷ സംസാരിക്കുന്ന […]
Read more

ദേശീയ കായിക ദിനാഘോഷം: ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു

തിരുവനന്തപുരം: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചു. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു വന്ദേമാതരം ആലപിച്ചത്. മന്ത്രിമാരായ റോജി എം. ജോണും ഒ. ജെ. ജനീഷും ചടങ്ങിൽ വേദിയിലുണ്ടായിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗവർണർ പങ്കെടുക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണമായും […]
Read more

Recent News

Advertisement
WhiteswanTV Footer