Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SupremeCourt

ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ നടപടി; മലയാളി ഹർജിക്കാരനോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യയ്ക്ക് ജോലി ഉണ്ടായിരിക്കെ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാമോ എന്ന കേസിനിടെ ഫേസ്ബുക്കിലൂടെ ജഡ്ജിമാർക്കും ജുഡീഷ്യറിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മലയാളിക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ച് സുപ്രീംകോടതി. മലപ്പുറം സ്വദേശി ജയപ്രകാശ് ഇ.പിയും പത്തനംതിട്ട സ്വദേശിയായ ഭാര്യ ഷേണിയും തമ്മിലുള്ള വിവാഹമോചനക്കേസാണ് സുപ്രീംകോടതിയിലെത്തിയത്. തിരുവല്ല കുടുംബക്കോടതി ഭാര്യയ്ക്ക് ജീവനാംശം ആവശ്യപ്പെടാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി, ഭാര്യയുടെ ജോലി താൽക്കാലികമാണെന്ന് ചൂണ്ടിക്കാട്ടി ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കുകയും തുക തീരുമാനിക്കാൻ കുടുംബക്കോടതിക്ക് നിർദേശം നൽകുകയും ചെയ്തു. […]
Read more

സിബിഎസ്ഇ ത്രിഭാഷ നയം; ആറാം ക്ലാസുകാര്‍ക്ക് ഇളവ് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡൽഹി: സിബിഎസ്ഇയുടെ പുതിയ ത്രിഭാഷാ നയത്തിൽ ആറാം ക്ലാസ് വിദ്യാർഥികൾക്കും ഇളവ് അനുവദിച്ച് സുപ്രീം കോടതി. നിലവിൽ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന ഇളവ് ആറാം ക്ലാസുകാർക്കും നൽകണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദ്യാർഥികളുടെ ഭാവി പരിഗണിച്ചാണ് ആറാം ക്ലാസുകാർക്കും ഇളവ് നൽകാനുള്ള തീരുമാനം കോടതി സ്വീകരിച്ചത്. നിലവിലെ ആറാം ക്ലാസ് ബാച്ചിന് ഇളവ് അനുവദിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി […]
Read more

യുപിഐ ഇടപാടിന് ഫീസ്: ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി വിശദീകരണം തേടി. തീരുമാനത്തിൽ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും (ആർബിഐ) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എൻപിസിഐ) സുപ്രീംകോടതി വിശദീകരണം തേടിയത്. യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്നാണ് കോടതിയുടെ നിർദേശം. എംഡിആർ വഴി ലഭിക്കുന്ന വരുമാനം ആർക്കാണ് ലഭിക്കുക, എങ്ങനെയാണ് വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും കോടതി വിശദീകരണം തേടി. ഇക്കാര്യങ്ങളിൽ […]
Read more

മേധാ രൂപയുടെ ഹർജി പ്രത്യേക ബെഞ്ചിൽ; സുപ്രീംകോടതി നടപടിയിൽ അഭിഭാഷക സംഘടനയ്ക്ക് എതിർപ്പ്

ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം നൽകിയ ഹർജി സുപ്രീംകോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിച്ചത് വിവാദത്തിൽ. ഇത്തരം കേസുകൾ സാധാരണ പരിഗണിക്കുന്ന ബെഞ്ചുകൾക്ക് പകരം മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹർജി എത്തിയതിലാണ് അഭിഭാഷക സംഘടനകൾ ചോദ്യമുയർത്തുന്നത്. തൊഴിലാളി പ്രതിഷേധത്തിനിടെ വിദ്യാർഥി നേതാവ് ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിൽവെച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആകൃതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തുക […]
Read more

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ശൈലേന്ദ്ര മണി ഹർജി സമർപ്പിച്ചത്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സമ്മതമില്ലാതെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തീരുമാനമെടുക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചുമതലകളിൽ വീഴ്ച വരുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഗ്യാനേഷ് കുമാറിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി […]
Read more

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര നിർദേശം; പ്രതികരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണയാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്ല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ ഹാജരായി. വന്ദേമാതരം ദേശീയഗാനത്തിന് തുല്യമായ ദേശീയ പ്രാധാന്യമുള്ള ഗാനമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പൗരന്മാരുടെ […]
Read more

MSC Elsa 3 കപ്പൽ മുങ്ങിയ കേസ്; ഹൈക്കോടതിയിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കേരള തീരത്ത് അറബിക്കടലിൽ MSC Elsa 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള നഷ്ടപരിഹാര കേസിൽ ഹൈക്കോടതിയിലെ നിലവിലെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. നവംബർ 13 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം. ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥൻ, അരുൺ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കശുവണ്ടി ഇറക്കുമതിക്കാർ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷിയായ കപ്പൽ കമ്പനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കപ്പലിലുണ്ടായിരുന്ന ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ഉടമകളായ മംഗളത്ത് കാഷ്യൂസ് ഉടമ ആർ. […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച; NTA ഓഫീസ് സന്ദർശിക്കാൻ സുപ്രീം കോടതി ജഡ്ജിമാർ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ നടപടികൾ ശക്തമാക്കി സുപ്രീം കോടതി. ഡൽഹി മിന്റോ റോഡിലെ എൻ.ടി.എയുടെ പുതിയ ഓഫീസ് സുപ്രീം കോടതി ജഡ്ജിമാർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തും. എൻ.ടി.എയുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് കോടതി വിലയിരുത്തും. ജസ്റ്റിസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരാണ് എൻ.ടി.എ ഓഫീസ് സന്ദർശിക്കുക. എൻ.ടി.എയുടെ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി. നന്ദൻ നിലേകനി സമിതിയുടെ ശുപാർശകളിൽ വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ […]
Read more

എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കം; ക്ഷേത്രസംരക്ഷണ സമിതിയുടെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഭക്തരിൽ നിന്ന് സംഭാവനയായി സമാഹരിച്ച തുക ഉപയോഗിച്ച് ക്ഷേത്രദേവതയുടെ പേരിൽ വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ദേവതയ്ക്കുതന്നെയാണെന്ന ഹൈക്കോടതി നിലപാടിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമി ദേവസ്വം സ്വത്താണെന്നും ദേവതയുടെ ട്രസ്റ്റി എന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡിനാണ് […]
Read more

ബംഗാള്‍ എസ്‌ഐആര്‍; തീര്‍പ്പാക്കാൻ 37 ലക്ഷം അപ്പീലുകള്‍

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടിയുമായി ബന്ധപ്പെട്ട് 37 ലക്ഷത്തിലധികം അപ്പീലുകൾ തീർപ്പാകാതെ കിടക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനെയും ഒഴിവാക്കുന്നതിനെയും ചോദ്യം ചെയ്താണ് ഈ അപ്പീലുകൾ സമർപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പ്രകാരം ആകെ 38,20,683 അപ്പീലുകളാണ് സമർപ്പിച്ചത്. ഇതിൽ 1,02,231 അപ്പീലുകൾ തീർപ്പാക്കിയപ്പോൾ 37,18,452 അപ്പീലുകൾ ഇപ്പോഴും പരിഗണനയിലുണ്ട്. എന്നാൽ പേര് ഉൾപ്പെടുത്തുന്നതിനെതിരെയും പേര് ഒഴിവാക്കിയതിനെതിരെയും സമർപ്പിച്ച അപ്പീലുകളുടെ പ്രത്യേക […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix